ബാക്കിയുള്ള ചോറിന് പുതിയൊരു രുചി; ഈ എളുപ്പവഴി പരീക്ഷിക്കൂ

pulichor

 ചേരുവകൾ

- വേവിച്ച ചോറ് – 3 കപ്പ്
- പുളി – ചെറിയ നാരങ്ങ വലുപ്പത്തിൽ
- കടല – 2 ടേബിൾസ്പൂൺ
- നിലക്കടല – 3 ടേബിൾസ്പൂൺ
- ഉണക്കമുളക് – 3 എണ്ണം
- കടുക് – 1 ടീസ്പൂൺ
- ഉലുവ – ¼ ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
- കായപ്പൊടി – ഒരു നുള്ള്
- കറിവേപ്പില – ആവശ്യത്തിന്
- എണ്ണ – 2 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പുളി ചൂടുവെള്ളത്തിൽ കുതിർത്ത് കട്ടിയുള്ള പുളിവെള്ളം തയ്യാറാക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. തുടർന്ന് കടല, നിലക്കടല, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക.

ഇതിലേക്ക് പുളിവെള്ളവും ഉപ്പും ചേർത്ത് മിശ്രിതം കുറുകുന്നതുവരെ വേവിക്കുക. പുളിയുടെ പച്ചമണം മാറി മസാലയ്ക്ക് നല്ല കട്ടിയാകുമ്പോൾ തീ കുറച്ച് വേവിച്ച ചോറ് ചേർത്ത് നന്നായി ഇളക്കുക. മസാല ചോറിൽ എല്ലായിടത്തും ഒരുപോലെ പിടിച്ചശേഷം തീ ഓഫ് ചെയ്യാം. കുറച്ചുനേരം മൂടിവച്ചശേഷം വിളമ്പാം.

Tags