വെളിച്ചെണ്ണ യില്‍ മൊരിഞ്ഞ ചെറിയുള്ളിയുടെ രുചിയില്‍ പുളിചേപ്പം

sdh
sdh


ചേരുവകള്‍ :

1. വറുത്ത അരിപ്പൊടി(തരിയില്ലാത്തത്)- 1 1/2 കപ്പ്

2. യീസ്റ്റ് – 1/2 ടീസ്പൂണ്‍

3. പഞ്ചസാര – 1/2 ടേബിള്‍ സ്പൂണ്‍

4. ഉഴുന്ന് -1/2 കപ്പ്

5.തേങ്ങ ചിരകിയത് -1/2 കപ്പ്

6. ഉപ്പ് -പാകത്തിന്

7. വെളിച്ചെണ്ണ -കുറച്ച്

8.ചുവന്നുള്ളി -10-12 എണ്ണം

9. വെള്ളം -പാകത്തിന്

തയ്യാറാക്കുന്ന വിധം:

അരിപ്പൊടിയും യീസ്റ്റും പഞ്ചസാരയും 1 1/2 കപ്പ് വെള്ളം ഒഴിച്ച് കട്ടയില്ലാതെ കലക്കി 5 മണിക്കൂര്‍ വയ്ക്കുക.
ഉഴുന്ന് നന്നായി കഴുകി 3-4 മണിക്കൂര്‍ കുതിര്‍‌ക്കുക.ശേഷം തേങ്ങയും ഉഴുന്നും അരച്ച് ഉപ്പും കൂടി ചേര്‍ത്ത് അരിപ്പൊടിയുടെ കൂട്ടില്‍ നന്നായി ഇളക്കിച്ചേര്‍ ത്ത് 3-3 1/2 മണിക്കൂര്‍ വയ്ക്കുക. ഇഡ്ഡലിമാവിന്ടെ കട്ടിയില്‍ ആണ്` വേണ്ടത്. പാകത്തിന് ഉപ്പില്ലേന്ന് നോക്കിയിട്ട് വേണം വെക്കാന്‍ . പൊങ്ങിക്കഴിഞ്ഞ് പിന്നെ ഇളക്കരുത്.

മാവ് നന്നായി പൊങ്ങിവന്നതിനു ശേഷം ഒരു പാന്‍ അടുപ്പത്ത് വെച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് വട്ടത്തില്‍ അരിഞ്ഞ ചുവന്നുള്ളി കുറച്ച് ഇട്ട് കൊടുക്കുക.മാവിന്ടെ മേലേന്ന് കുറച്ച് ചുവന്നുള്ളി യുടെ മുകളില്‍ ഒഴിച്ച് കൊടുക്കുക.അധികം പരത്തരുത്. അടച്ച് വെച്ച് വേവിക്കുക. മാവ് ഉറച്ച ശേഷം മറിച്ചിട്ട് ഒരു മിനിട്ട് കൂടി വേവിക്കുക.ഇനി ഒരു കാസ്സറോളിലേക്ക് മാറ്റാം .ഇങ്ങനെ എല്ലാ അപ്പവും ചുട്ടെടുക്കുക.ചിക്കന്‍ കറി കൂട്ടി കഴിക്കാന്‍ നല്ല രുചി ആണ്.

Tags