ഈ ഫ്രൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ രോഗങ്ങളെ അകറ്റി നിർത്താം...


ഉണങ്ങിയ പ്ലം പഴമാണ് പ്രൂൺസ്.ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പ്രൂൺസ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമായ 'ഓസ്റ്റിയോപൊറോസിസ്' സാധ്യതയെ തടയാനും സഹായിക്കും.
tRootC1469263">മഗ്നീഷ്യം ധാരാളം അടങ്ങിയ പ്രൂൺസ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.വിറ്റാമിന്‍ ബിയും മറ്റും അടങ്ങിയ പ്രൂൺസ് പതിവായി കഴിക്കുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും മറ്റും അടങ്ങിയ പ്രൂൺസ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ചര്‍മ്മം ചെറുപ്പമുള്ളതാക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് കഴിക്കുന്നത് വയര്‍ നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും.

ഉണങ്ങിയ പ്ലം പഴമായ പ്രൂൺസ് വിളര്‍ച്ചയുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഇവയില്‍ അയേണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രൂൺസിന്റെ 'ഗ്ലൈസെമിക് ഇൻഡെക്സ്' കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാന്‍ ഇവ സഹായിക്കും. ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതായത് പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന മികച്ച ഒരു ഡ്രൈ ഫ്രൂട്ടാണിത്.