എളുപ്പം തയ്യാറാക്കാം പാൻകേക്ക്
Feb 24, 2025, 13:50 IST


ചേരുവകൾ
ശർക്കര
വെള്ളം
പഴം
അരിപ്പൊടി
തേങ്ങ
ഏലയ്ക്കാപ്പൊടി
എള്ള്
ബേക്കിങ് പൗഡർ
തയ്യാറാക്കുന്ന വിധം
അരക്കപ്പ് വെള്ളം പാനിലേയ്ക്കെടുത്ത് അടുപ്പിൽവെയ്ക്കാം.
ഒന്നര കപ്പ് ശർക്കര അതിലേയ്ക്കു ചേർത്ത് അലിയിച്ചെടുത്തു തണുക്കാൻ മാറ്റി വെയ്ക്കാം.
രണ്ടു പഴം തൊലി കളഞ്ഞ് നന്നായി ഉടച്ചതിലേയ്ക്ക് ഒന്നേകാൽ കപ്പ് അരിപ്പൊടിയും അരകപ്പ് തേങ്ങാചിരകിയതും ചേർത്ത് ഇളക്കാം.
അതിലേയ്ക്ക് അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും, ഒരു ടേബിൾ സ്പൂൺ ഏള്ള്, ഒരു ടീസ്പൂൺ ബേക്കിങ് പൗഡർ, തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കരലായനി എന്നിവ ചേർത്തു നന്നായി ഇളക്കാംം.
പാൻ അടുപ്പിൽവെച്ച് അൽപം നെയ്യ് പുരട്ടി ആവശ്യത്തിനു മാവ് ഒഴിച്ച് ചുട്ടെടുക്കാം പാൻകേക്ക്.