പ്രോട്ടീൻ സ്പെഷ്യൽ മുതിര ദോശ
Mar 16, 2026, 13:30 IST
വേണ്ട ചേരുവകൾ
മുതിര ഒരു കപ്പ്
ഉഴുന്ന് കാൽ കപ്പ്
ഉപ്പ് ഒരു സ്പൂൺ
വെള്ളം ആവശ്യത്തിന്
എണ്ണ 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
മുതിര വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം ഉഴുന്നു കൂടി ചേർത്ത് നല്ലപോലെ കുതിർത്തെടുത്തതിനുശേഷം നന്നായിട്ടൊന്ന് അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി ഇളക്കിയെടുക്കുക. അതിനുശേഷം ദോശക്കല്ല് ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായിട്ട് പരത്തിയതിനുശേഷം കുറച്ച് എണ്ണയും കൂടെ ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കുക.
tRootC1469263">.jpg)


