ചോറ് കുഴഞ്ഞുപോകാതിരിക്കാന്‍ ഇങ്ങനെ ഒന്ന് ട്രൈ ചെയ്യൂ

A variety item instead of lunch at noon
A variety item instead of lunch at noon

ചോറുണ്ടാക്കുമ്പോള്‍ പലപ്പോഴും  വെന്തുപോകുന്നത് സ്ഥിരമാണ്. ചിലപ്പോള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അത്രയും രീതിയില്‍ ചോറ് വെന്ത് കുഴഞ്ഞുപോകും. എന്നാല്‍ വെന്ത ചോറ് വീണ്ടും കുഴഞ്ഞുപോകാതെയിരിക്കാനുള്ള ചില എളുപ്പവഴികളാണ് ഇനി പറയുന്നത്.

നെയ്‌ച്ചോറ് ഉണ്ടാക്കുമ്പോള്‍ ചോറ് കുഴയാതെയിരിക്കാന്‍ അരി അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ചതിന് ശേഷം പാകം ചെയ്താല്‍ മതി.

ചോറു കൂടുതല്‍ വെന്തുപോയാല്‍ വാര്‍ക്കുമ്പോള്‍ പാത്രത്തിന്റെയും അടപ്പിന്റെയും ഇടയില്‍ ഒരു ചെറിയ ടവ്വല്‍ വയ്ക്കുക. അധികമുള്ള വെള്ളം ടവ്വല്‍ വലിച്ചെടുത്തുകൊള്ളും. കൂടാതെ അല്പം ഉപ്പുനീരു ചേര്‍ത്ത് അരി വാര്‍ത്താല്‍ ചോറിനു നല്ല ഉറപ്പുകിട്ടും.

അരിയില്‍ രണ്ടു റ്റീ സ്പൂണ്‍ ഉപ്പു ചേര്‍ത്തു ചോറുണ്ടാക്കുക. ചോറിനു നല്ല വെണ്മ കാണുമെന്നു മാത്രമല്ല, പൊടിയുകയുമില്ല. ബസ്മതി അരിയാണ് ബിരിയാണിക്കു നല്ലത്. കീടങ്ങളുടെ ശല്യം ഒഴിവാക്കാന്‍ അരി എണ്ണ പുരട്ടി വയ്ക്കുക. ബിരിയാണി അരിക്കു നിറം കുറവാണെങ്കില്‍ ചോറു വെന്തു വാര്‍ക്കുന്ന സമയത്ത് ഒരു മുറി ചെറുനാരങ്ങാ നീര് പിഴിഞ്ഞ് ചേര്‍ക്കുക.

Tags