കുക്കറിൽ മുട്ട പുഴുങ്ങിയാൽ എന്ത് സംഭവിക്കും?

egg

മുട്ട പുഴുങ്ങുമ്പോൾ പൊട്ടിപ്പോകുന്നത് പലരുടെയും സ്ഥിരം പ്രശ്നമാണ്. എന്നാൽ ഒരു ചെറിയ ടിപ്പ് ശ്രദ്ധിച്ചാൽ ആ പ്രശ്നം എളുപ്പത്തിൽ ഒഴിവാക്കാം. മുട്ട പുഴുങ്ങുന്ന വെള്ളം ഇളംചൂടായ ശേഷം ഒരു സ്പൂൺ ഉപ്പ് ചേർക്കുക. അതിനുശേഷം തീ കുറച്ച്, മുട്ട നേരിട്ട് ഇടാതെ ഒരു സ്പൂണിന്റെ സഹായത്തോടെ പതുക്കെ വെള്ളത്തിലേക്ക് ഇറക്കിവയ്ക്കുക. കുറഞ്ഞ തീയിൽ നാലോ അഞ്ചോ മിനിറ്റ് വേവാൻ അനുവദിക്കുക. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് മുട്ട ഇട്ടാൽ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. നാലോ അഞ്ചോ മിനിറ്റിന് ശേഷം തീ കൂട്ടാം. ഇനി വെള്ളം നന്നായി തിളച്ചാലും മുട്ട പൊട്ടാതെ വേവും.

മുട്ട പുഴുങ്ങാനുള്ള വെള്ളത്തിലേക്ക് ഉപ്പിനു പകരം അല്‍പം വിനാഗിരി ഒഴിച്ച ശേഷം മേല്‍ പറഞ്ഞതുപോലെ പുഴുങ്ങിയാലും മുട്ട പൊട്ടാതെ കിട്ടും. കുക്കറിലും ഇത്തരത്തില്‍ മുട്ട പുഴുങ്ങാം. രണ്ട് വിസിലാണ് കുക്കറില്‍ മുട്ട പുഴുങ്ങിക്കിട്ടാനുള്ള സമയം.
ഫ്രീഡ്ജില്‍ വച്ച മുട്ടയാണ് പുഴുങ്ങാന്‍ എടുക്കുന്നതെങ്കില്‍ പുഴുങ്ങുന്നതിന് പത്ത് മിനിറ്റ് മുമ്ബ് മുട്ടയെടുത്ത് പുറത്തു വച്ച്‌ അതിന്റെ തണുപ്പ് പോയശേഷമേ പുഴുങ്ങാവൂ. ഇല്ലെങ്കില്‍ മുട്ട പെട്ടെന്ന് പൊട്ടിപ്പോകും. ഫ്രിഡ്ജില്‍ നിന്നെടുത്ത മുട്ട പുഴുങ്ങുന്ന വെള്ളത്തില്‍ അല്‍പം എണ്ണ കൂടി ചേര്‍ത്താല്‍ മുട്ടയുടെ തോട് പൊട്ടുന്നത് ഒഴിവാക്കാം.

ഫ്രിഡ്ജില്‍ നിന്നെടുക്കുന്ന മുട്ട കുറച്ചു നേരം സാധാരണവെള്ളത്തില്‍ മുക്കിവച്ചാല്‍ അധിക തണുപ്പ് കുറച്ച്‌ വേഗം മാറിക്കിട്ടും. പുഴുങ്ങിയ മുട്ട തണുത്ത ശേഷം വേണം പുഴുങ്ങിയ മുട്ട പൊളിച്ചെടുക്കാന്‍. ഇല്ലെങ്കില്‍ മുട്ടയുടെ തോടില്‍ ഒട്ടിപ്പിടിക്കും. ചൂടുവെള്ളത്തില്‍ നിന്നും എടുക്കുന്ന മുട്ട കുറച്ചു നേരം തണുത്ത വെള്ളത്തിലിട്ട് വയ്ക്കുക. അതിനുശേഷം പൊളിച്ചെടുക്കാം.പുഴുങ്ങിയ മുട്ട കത്തി ഉപയോഗിച്ച മുറിക്കുന്നതിനേക്കാള്‍ നല്ലത് നൂല്‍ ഉപയോഗിച്ച്‌ മുറിക്കുന്നതാണ്. ഇങ്ങനെ ചെയ്താല്‍ മുട്ട പൊടിയാതെ കിട്ടും. മുട്ട ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് മുൻപ് നന്നായി കഴുകി തുടച്ച ശേഷം വയ്ക്കുക. മുട്ടത്തോടിന് പുറത്തുള്ള അഴുക്കും അതിലെ ബാക്ടീരിയയും ഫ്രിഡ്ജിലെ മറ്റ് സാധനങ്ങളിലേക്കും പടരാതിരിക്കാനാണിത്.

Tags