രുചിയേറും പീസ് പുലാവ് തയ്യാറാക്കാം

vegetable pulao
vegetable pulao
ചേരുവകൾ
ബസ്മതി റൈസ്- 1 കപ്പ്
​ഗ്രീൻ പീസ്- മുക്കാൽ കപ്പ്
സവാള ചെറുതായി അരിഞ്ഞത്- അരക്കപ്പ്
എണ്ണ അല്ലെങ്കിൽ നെയ്യ്- മൂന്ന് ടേബിൾ സ്പൂൺ
വെള്ളം- 1.75 കപ്പ്
ഉപ്പ്- ആവശ്യത്തിന്
ജീരകം- 1 ടീസ്പൂൺ
കറുവാപ്പട്ട- 1 ഇഞ്ച്
ഏലം- 2
​ഗ്രാമ്പൂ- 3
വഴനയില- 1
തയ്യാറാക്കുന്ന വിധം
ബസ്മതി റൈസ് നന്നായി കഴുകിയെടുക്കുക. ശേഷം അരമണിക്കൂർ കുതിർക്കാൻ വെക്കുക. വെള്ളം നീക്കിയതിനുശേഷം മാറ്റിവെക്കുക.
പ്രഷർ കുക്കറിൽ എണ്ണയോ നെയ്യോ ഒഴിച്ച് ജീരകം, ഏലക്കായ, കറുവാപ്പട്ട, ​ഗ്രാമ്പൂ, വഴനയില തുടങ്ങിയവ ഇടുക. ഒന്നു വഴറ്റിയതിനുശേഷം അരിഞ്ഞുവച്ച ഉള്ളി ചേർത്ത് ​ഗോൾഡൻ നിറമാവുന്ന വരെ വഴറ്റുക.
ഇതിലേക്ക് ​ഗ്രീൻ പീസ് ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ആവശ്യമെങ്കിൽ ഒരുനുള്ള് മഞ്ഞൾപ്പൊടി ചേർക്കാം.കുറച്ച് ക്യാരറ്റ്,ബീൻസ് എന്നിവ കൂടി വേവിച്ച് ചേർക്കാവുന്നതാണ്. ശേഷം അരി ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വെള്ളവും ഉപ്പും ചേർക്കുക. ഇനി പ്രഷർ വച്ച് രണ്ടു വിസിലോ അല്ലെങ്കിൽ ആറേഴുമിനിറ്റോ വേവിക്കുക. ഇറക്കിവച്ച് പ്രഷർ പോയതിനുശേഷം വേവ് നോക്കി വിളമ്പാം.വേണമെങ്കിൽ കുറച്ച് കശുവണ്ടിയും വറുത്ത് ചേർത്തോട്ടോ

Tags