റവ ഉപ്പുമാവ്‌ ഇങ്ങനെ തയ്യാറാക്കി നോക്കൂ ..

Try preparing semolina flour like this..
Try preparing semolina flour like this..

ചേരുവകൾ :-

റവ വറുത്തത്ത് - 1 cup

സവാള - 1 എണ്ണം ചെറുതായി അറിഞ്ഞത്

ഇഞ്ചി - 1 കഷ്ണം പൊടിയായി അരിഞ്ഞത്

പച്ചമുളക് - 2 എണ്ണം ചെറുതായി അരിഞ്ഞത്

കാരറ്റ്‌ - 1 എണ്ണം ചെറുത്‌ ചെറുതായി അരിഞ്ഞത്

ബീൻസ്‌ - 3 എണ്ണം ചെറുതായി അരിഞ്ഞത്

ക്യാബേജ് - 1/2 cup ചെറുത്‌ ചെറുതായി അരിഞ്ഞത്

tRootC1469263">

കറിവേപ്പില - ഒരു തണ്ട്

ഉപ്പ് - ആവശ്യത്തിന്

എണ്ണ - 2 tbsp

കടുക് - 1 tsp

നെയ്യ്‌ - ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:-

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുക്‌ പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി, പച്ചമുളക്, കാരറ്റ്‌, ബീൻസ്‌, ക്യാബേജ്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.

പച്ചക്കറികൾ ചെറുതായി വഴന്നു കഴിയുമ്പോൾ 2 കപ്പ് വെള്ളം, നെയ്യ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം തിളയ്ക്കുന്നതു വരെ മൂടി വയ്ക്കുക.

വെള്ളം തിളച്ചു കൊണ്ടിരിക്കുമ്പോൾ തീ നന്നായി കുറച്ചു വച്ച്, പതിയെ റവ ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. വെള്ളം വറ്റി കഴിയുമ്പോൾ വാങ്ങി വയ്ക്കാം.

Tags