നാരങ്ങ അച്ചാർ കുറേ നാളേക്ക് കേടുകൂടാതെ നിൽക്കാൻ ഇത് പോലെ തയ്യാറാക്കി നോക്കൂ..
അച്ചാർ തയ്യാറാക്കാനായി ചെറുനാരങ്ങ ആദ്യം ഉപ്പിലിട്ടു വെക്കണം. ഉപ്പിലിട്ടു വെച്ചു കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് അച്ചാറിട്ടാൽ അതിന്റെ കരക്ട് ടേസ്റ്റ് കിട്ടുകയുള്ളൂ... ചേരുവകളിലോ ഉണ്ടാക്കുന്ന പാത്രത്തിലോ ഒട്ടും തന്നെ വെള്ളം പാടില്ല. ഇങ്ങനെയാണെങ്കിൽ കുറേ നാളേക്ക് കേടുകൂടാതെ നിൽകയും ചെയ്യും.
ആദ്യം നാരങ്ങ ഉപ്പിലിടാം.
ചെറുനാരങ്ങ - 20 എണ്ണം
പച്ചമുളക് / കാന്താരി - 10 എണ്ണം
ഉപ്പ് - 2 വലിയ തവി
വിനീഗർ - ഒരു കപ്പ്
ചെറുനാരങ്ങ നാലു പീസാക്കി മുറിച്ചു വെക്കുക. ഇത് ഒരു ഉണങ്ങിയ ഒരു കുപ്പിയിലിട്ടു കൂടെ ഉപ്പും വിനീഗറും പച്ചമുളകാണെങ്കിൽ കീറിയിട്ടതും അല്ലെങ്കിൽ കാന്താരിയും ചേർത്തിളക്കി മൂടിവെച്ചു ഒരു രണ്ടാഴ്ചയോളം വെക്കണം. ഇടക്കിടക്ക് കുപ്പി കുലുക്കി കൊടുത്തോളൂ ... ആവിശ്യമെങ്കിൽ കുറച്ചു വിനീഗറും ഒഴിച്ചു നനവില്ലാത്ത സ്പൂൺ കൊണ്ട് ഇളക്കി കൊടുക്കാം. ഇത് ഇങ്ങനെയും നമുക്ക് ഉപ്പിലിട്ട നാരങ്ങ ആയി ഉപയോഗിക്കാം.
ഇനി # അച്ചാർ ഇടാനായി.
(ഉപ്പിലിട്ട നാരങ്ങ എടുക്കുന്നതിന് അനുസരിച്ചാണ് അച്ചാറിനു വേണ്ടിയുള്ള ബാക്കി ചേരുവകളുടെ അളവ്. ഞാനിവിടെ രണ്ടു ടീ കപ്പ് അളവിലാണ് ഉപ്പിലിട്ട നാരങ്ങ എടുത്തിട്ടുള്ളത്.
എള്ളെണ്ണ - 200gm
കടുക് - 2 ടേബിൾ സ്പൂൺ
ഉലുവ - 2 ടേബിൾ സ്പൂൺ
ഇവ രണ്ടും ചൂടായ തവയിലിട്ടു വരുത്തു പൊടിച്ചെടുക്കുക.
ഇഞ്ചി - ചെറിയ കഷ്ണം അരിഞ്ഞത്
വെളുത്തുള്ളി - 15 എണ്ണം ചെറുതായി അരിഞ്ഞത്
മുളകുപൊടി - ഒരു കപ്പ് (കാഷ്മീരിയും നാടനും പകുതി വീതം)
കടുക് - ഒരു ടീസ്പൂൺ
ഒരു പാൻ ചൂടാക്കി എള്ളെണ്ണ ഒഴിച്ചു ചൂടായാൽ അതിലേക്ക് കടുക് ഇട്ടു പൊട്ടിയാൽ അരിഞ്ഞു വെച്ച ഇഞ്ചി - വെളുത്തുള്ളിയിട്ടു വഴറ്റി മുളകുപൊടിയിട്ടു വഴറ്റുക. ഇതിലേക്ക് വറുത്തു പൊടിച്ച ഉലുവ - കടുക് ഇട്ടു മിക്സാക്കി അര കപ്പ് വിനീഗറൊഴിച്ചു തിളപ്പിക്കണം. കുറുകുമ്പോൾ ഇതിലേക്ക് ഉപ്പിലിട്ട നാരങ്ങ (അതിലുള്ള വെള്ളയും കൂടി ) ചേർത്ത് മിക്സാക്കണം. ഈ സമയം വേണമെങ്കിൽ ഉപ്പ് ചേർക്കാം. ഇനി ഇതു തണുത്താൽ ഉണങ്ങിയ ബോട്ടിലിൽ ഇട്ടു സൂക്ഷിക്കാം.
.jpg)


