തനി നാടൻ രുചിയിൽ ചക്കപ്പുഴുക്ക് തയ്യാറാക്കിയാലോ

chakkapuzhukku
chakkapuzhukku

പച്ച ചക്ക ചെറുത് - 1

( വൃത്തിയാക്കി , അരിയുക. )

ചക്കക്കുരു - 10
( വൃത്തിയാക്കി, കഷ്ണങ്ങളാക്കുക. )

ഒരു പാത്രത്തിൽ ഇടുക.

വെള്ളം - 1 Cup
ഉപ്പ് - 1 tea Sp:
മഞ്ഞൾപ്പൊടി - 1/2 tea Sp:
കറിവേപ്പില

ഇത്രയും മൂടി വച്ച് വേവിക്കുക.

മിക്സിയിൽ

തേങ്ങാ - 2 Cup
കുരുമുളക് പൊടി - 1 tea Sp:
പച്ചമുളക് - 3
ജീരകം - 1 tea Sp:
ചെറിയ ഉള്ളി - 5
വെളുത്തുള്ളി - 5
കറിവേപ്പില

ഇത്രയും ചതച്ചെടുക്കുക.

ചക്കയിൽ ചേർക്കുക.

വെള്ളം - 1/2 Cup
കൂടി ചേർത്ത് വീണ്ടും മൂടിവച്ച് ആവി കയറ്റുക.

ഇളക്കുക.

മറ്റൊരു പാനിൽ

വെളിച്ചെണ്ണ. - 2 T Sp :
ഉണക്കമളക് - 2
ചെറിയ ഉള്ളി - 3
കറിവേപ്പില
മൂപ്പിച്ച് ചക്കയിൽ ഇടുക.

നന്നായിട്ട് മിക്സ്  ചെയ്യുക.

Tags