ക്രാബ് റൈസ് തയ്യാറാക്കിയാലോ

How about preparing crab rice?
How about preparing crab rice?


ആവശ്യമുള്ള സാധനങ്ങൾ

ഞണ്ട് അഞ്ചു എണ്ണം
ബസുമതി റൈസ് ഒന്നര കപ്പ്
സവാള നാലെണ്ണം വറുത്തെടുത്ത്
ഡ്രൈ കോക്കനട്ട് മൂന്ന് ടേബിൾസ്പൂൺ വറുത്തെടുത്ത്
പുളി പിഴിഞ്ഞ വെള്ളം 2 - 3 ടേബിൾ സ്പൂൺ
മുളകുപൊടി 2 ടേബിൾ സ്പൂൺ
മല്ലിപൊടി ,ഗരം മസാല ഒരു ടേബിൾസ്പൂൺ
നല്ല ജീരകം പൊടി ,മഞ്ഞൾ പൊടി ഒരു ടീസ്പൂൺ
കടല പൊടി 3 ടേബിൾ സ്പൂൺ
ജിൻജർ , ഗാർലിക് , പച്ചമുളക് പേസ്റ്റ് ഒന്നര ടേബിൾ സ്പൂൺ
മല്ലിയില മൂന്ന് തണ്ട് ചെറുതായി അരിഞ്ഞത്
വേപ്പില രണ്ടു തണ്ട്
ഓയിൽ നാലു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരി ഉപ്പിട്ട് വേവിച്ചു വാങ്ങി വക്കുക.കടല പൊടി ഒന്ന് ഡ്രൈ റോസ്‌റ് ചെയ്തെടുക്കുക.പാനിൽ എണ്ണ ചൂടായി ജിൻജർ , ഗാർലിക് , പച്ചമുളക് ,കറിവേപ്പില ചേർത്ത് വഴറ്റി പച്ചമണം മാറിയാൽ സവാള ചേർത്ത് നന്നായി വഴറ്റി തേങ്ങ ചേർത്ത് ഇളക്കി മുളകുപൊടി ,മല്ലിപൊടി ,ഗരം മസാല ,നല്ല ജീരകം പൊടി ,മഞ്ഞൾ പൊടി ,കടല പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു .

ഇതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന ഞണ്ടും പുളി പിഴിഞ്ഞ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചു ഞണ്ട് വേവാൻ ആവശ്യമായ വെള്ളം ചേർത്ത് 5 മിനിറ്റു അടച്ചു വച്ച് വേവിച്ചു ,വെന്തതിനു ശേഷം വേവിച്ച അരി അതിനു മുകളിൽ പരത്തിയിട്ടു 5 മിനിറ്റു സിമ്മിൽ വേവിക്കുക അവസാനം മല്ലിയില മുകളിൽ വിതറിയിടുക.
 

Tags