ലഞ്ചിനൊപ്പം വെറൈറ്റി ഐറ്റം തയ്യാറാക്കിയാലോ

chickenpiripiri

ചേരുവകൾ:
ചിക്കൻ – ഒരു കിലോ (മുറിച്ചത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ
വിനാഗിരി – ഒരു ടീസ്പൂൺ
മുട്ട – ഒന്ന്
കോൺഫ്‌ളവർ – ഒരു ടേബിൾ സ്പൂൺ
മുളകുപൊടി – രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – ഒരു ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് – ഒരു ടീസ്പൂൺ
പച്ചമുളക് – അഞ്ചെണ്ണം
കറിവേപ്പില – അഞ്ച് തണ്ട്
പിരിയൻ മുളക് – മൂന്ന് ടേബിൾസ്പൂൺ (ചതച്ചത്)
വെളിച്ചെണ്ണ – ആവശ്യത്തിന്

ചിക്കൻ പിരിപിരി തയ്യാറാക്കുന്ന വിധം

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, വിനാഗിരി, മുട്ട, കോൺഫ്‌ളവർ, മുളകുപൊടി, മഞ്ഞൾപൊടി, പെരുംജീരകം എന്നിവ യോജിപ്പിച്ച് ചിക്കനിൽ പുരട്ടി രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വെക്കണം.
പാത്രത്തിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ ചിക്കൻ കഷ്ണങ്ങളിട്ട് ഡീപ് ഫ്രൈ ചെയ്യുക. ബാക്കിയുള്ള വെളിച്ചെണ്ണയിൽ നിന്ന് മൂന്ന് ടേബിൾസ്പൂൺ മറ്റൊരു പാത്രത്തിലൊഴിച്ച് ചൂടാകുമ്പോൾ പച്ചമുളക്, കറിവേപ്പില, പിരിയൻമുളക് എന്നിവയിട്ട് വഴറ്റുക.
അതിലേക്ക് ചിക്കൻ ചേർത്ത് നന്നായി ഇളക്കിയെടുക്കാം. കഷ്ണങ്ങളിൽ ഈ കൂട്ട് നന്നായി പൊതിഞ്ഞിരിക്കുന്നതാണ് പാകം.

Tags