എപ്പോഴും ഒരേ രീതിയിൽ പച്ചടി വയ്ക്കാതെ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

SDZH

ചേരുവകൾ 

    ക്യാരറ്റ് -2 ( മീഡിയം വലുപ്പം)
    പച്ചമുളക് -4
    തേങ്ങ- 1.5 റ്റീകപ്പ്
    ജീരകം -2 നുള്ള്
    ചെറിയുള്ളി-4
    കറിവേപ്പില -2 തണ്ട്
    ഉപ്പ്,കടുക്, എണ്ണ - പാകത്തിനു
    തൈരു -3/4 റ്റീകപ്പ്

തയ്യാറാക്കുന്ന വിധം 

ക്യാരറ്റ് ചെറുതായി ചീകി വക്കുക

പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ കുറച്ച് എണ്ണ ഒഴിച്ച് ചെറിയുള്ളി ,ക്യാരറ്റ്, 2 പച്ചമുളക് വട്ടത്തിൽ അരിഞത് എന്നിവ ചേർത്ത് ,കുറച്ച് ഉപ്പും ചേർത്ത് ഇളക്കി മൂപ്പിക്കുക.ക്യാരറ്റ് നന്നായി വെള്ളം വലിഞ പൊലെ ആക്കി എടുത്താൽ അതാണു കൂടുതൽ രുചി.


തേങ്ങ ,2 പച്ചമുളക്, ജീരകം ഇവ നന്നായി അരച്ച് എടുക്കുക.


ക്യാരറ്റ് നന്നായി മൂത്ത് ശെഷം തേങ്ങ അരച്ചതും, പാകത്തിനു ഉപ്പും, കുറച്ച് വെള്ളവും ചേർത്ത് ഇളക്കി അടച്ച് വച്ച് ഒരു തിള വരുന്ന വരെ വേവിക്കുക.


1/4 റ്റീസ്പൂൺ കടുക് ചതച്ച് എടുക്കുക( ഇത് ചേർക്കണം ന്ന് നിർബന്ധമില്ല)


കറിക്ക് തിള വന്ന ശെഷം ,കടുക് ചതച്ചത് ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം


ശെഷം തൈരു ചേർത്ത് ഇളക്കാം. (മീഡിയം പുളിയുള്ള തൈരു ആണു നല്ലത്)


പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽ മുളക്, കറിവേപ്പില ഇവ താളിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം


ഞാൻ മഞൾ പൊടി ചേർത്തിട്ട് ഉണ്ടൊന്ന് കാണുന്നവർക്ക് സംശയം തോന്നാം. എന്നാൽ ഒരു സംശയവും വേണ്ട ,ചേർതിട്ട് ഇല്ല. അതു ക്യാരറ്റിന്റെ നിറം ആണു

അങ്ങനെ വളരെ രുചികരമായ ക്യാരറ്റ് പച്ചടി തയ്യാർ. 
 

Tags