ഒരു അരിയുണ്ട തയ്യാറാക്കിയാലോ

ariyunda
ariyunda

അരിയുണ്ട തയ്യാറാക്കാൻ വേണ്ട ചേരുവകൾ

പുഴുക്കല്ലരി 1 ഗ്ലാസ്
ശർക്കര 100 ഗ്രാം
തേങ്ങ  ഒരു മുറി
ഏലയ്ക്ക 3-4 എണ്ണം

തയാറാക്കുന്ന വിധം

അരി നന്നായി കഴുകി വെള്ളം വാർന്ന ശേഷം വറുത്തെടുക്കുക. നല്ല ബ്രൗൺ കളർ വന്ന് ക്രിസ്പി ആ ആകുന്നതു വരെ വറക്കണം. അരിമണിയെടുത്തു കടിച്ചു നോക്കുമ്പോൾ അറിയാം. പാകമായോ എന്ന്. ചെറു ചൂടോടെ തന്നെ ഈ അരി നന്നായി പൊടിച്ചെടുക്കണം. ഏലയ്ക്കയും അരിയുടെ കൂടെ  ചേർത്ത് പൊടിക്കാം. 

tRootC1469263">

ശേഷം ചിരകിയ തേങ്ങയും ഒന്ന് പൊടിച്ചെടുക്കുക. പിന്നീട് ശർക്കര ചുരണ്ടിയതും പൊടിച്ചു വച്ചിരിക്കുന്ന തേങ്ങയും അരിപ്പൊടിയും ചേർത്തു നന്നായി തിരുമ്മുക. ഇത് ആവശ്യമുള്ള വലുപ്പത്തിൽ ഉരുളകളാക്കി ഉരുട്ടിയെടുക്കാം. പിന്നെ വാഴയിലയുണ്ടെങ്കിൽ വാട്ടിയെടുത്ത് വാഴനാരിൽ കെട്ടി വെക്കാം. തയ്യാറാക്കാൻ ഏറെ എളുപ്പമുള്ള ഈ പലഹാരം ദിവസങ്ങളോളം സൂക്ഷിച്ചു വെക്കാം എന്നതാണ് പ്രത്യേകത.
 

Tags