കേരളത്തിലെ ഒരു പരമ്പരാഗത പലഹാരം തയ്യാറാക്കിയലോ
ചേരുവകൾ
പുറത്തെ മാവ്:
മൈദ – 1 കപ്പ്
എണ്ണ – ½ ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
വെള്ളം – ആവശ്യത്തിന്
ഉള്ളിലെ ഫില്ലിംഗ്:
അവലോസ് പൊടി (അല്ലെങ്കിൽ വറുത്ത അരിപൊടി + തേങ്ങാപ്പൊടി) – 2 കപ്പ്
പഞ്ചസാര – 1¼ കപ്പ്
വെള്ളം – ¾ കപ്പ്
ഏലക്കാപ്പൊടി – ¼ ടീസ്പൂൺ
നാരങ്ങാനീര് – 1½ ടീസ്പൂൺ
വാനില എസൻസ് (ഐച്ഛികം) – ¼ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മൈദ, ഉപ്പ്, എണ്ണ എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് മൃദുവായ മാവ് കുഴയ്ക്കുക. 10–15 മിനിറ്റ് മൂടിവെക്കുക.
പഞ്ചസാരയും വെള്ളവും ചേർത്ത് ഒരു നൂൽപാകമാകുന്നതുവരെ തിളപ്പിക്കുക.
അതിലേക്ക് ഏലക്കാപ്പൊടിയും വാനില എസൻസും ചേർത്ത്, അവലോസ് പൊടി അല്പാല്പമായി ചേർത്ത് ഇളക്കി കട്ടിയുള്ള ഫില്ലിംഗ് തയ്യാറാക്കുക.
മാവ് ചെറിയ ഉരുളകളാക്കി വളരെ നേർത്ത ചപ്പാത്തിപോലെ പരത്തുക. ചൂടായ തവയിൽ ഓരോ വശവും ഏകദേശം 30 സെക്കൻഡ് മാത്രം ചൂടാക്കുക.
ചപ്പാത്തി പകുതിയായി മുറിച്ച് കോണിന്റെ ആകൃതിയിൽ ചുരുട്ടുക.
തയ്യാറാക്കിയ ഫില്ലിംഗ് നിറച്ച് അരികുകൾ ഒട്ടിച്ച് ചുരുട്ട് രൂപത്തിലാക്കുക.
1–2 മണിക്കൂർ വെച്ചശേഷം വിളമ്പാം. അപ്പോൾ ഫില്ലിംഗിലെ മധുരം പുറംപാളിയിലേക്ക് നന്നായി ചേർന്ന് രുചി കൂടും.ചുരുളപ്പം റെഡി.
.jpg)

