ഹെല്‍ത്തിയും സോഫ്റ്റുമായ പ്രാതൽ തയ്യാറാക്കിയാലോ

Ragi Puttu
Ragi Puttu

ചേരുവകള്‍:
• റാഗി പൊടി - 1/2 കപ്പ്
• പുഴുങ്ങലരി - 1/2 കപ്പ്
• തേങ്ങ ചിരകിയത് -1/2 കപ്പ്
• ഉപ്പ് - ആവശ്യത്തിന്
• വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം
• അരി നന്നായി കഴുകി തലേദിവസം രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. പിറ്റേദിവസം ഒന്നുകൂടി കഴുകി വെള്ളം ഊറ്റിക്കളഞ്ഞ് ഉപ്പ് ചേര്‍ത്ത് മിക്സിയില്‍ പൊടിച്ചെടുക്കുക.
• ഇതിലേക്ക് റാഗി പൊടിയും കുറച്ച് കുറച്ചായി വെള്ളവും ചേര്‍ത്ത് പാകത്തിന്‌ നനച്ച് 10 മിനിറ്റ് അടച്ച് മാറ്റിവയ്ക്കുക. അതിനുശേഷം തേങ്ങ ചിരകിയതും ഈ പൊടിയും കുറച്ച് കുറച്ചായി പുട്ടുകുറ്റിയിലേക്ക് ഇട്ട് കൊടുത്ത് ആവിയില്‍ വേവിച്ചാല്‍ ഹെല്‍ത്തിയും സോഫ്റ്റുമായ റാഗി പുട്ട് റെഡി

tRootC1469263">

Tags