സോഫ്റ്റ് പുട്ട് തയ്യാറാക്കാം
May 11, 2025, 09:50 IST


ചേരുവകൾ
പുട്ടുപൊടി
ഉപ്പ്
വെള്ളം
തേങ്ങചിരകിയത്
പാൽപ്പൊടി
കാരറ്റ്
പഞ്ചസാര
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് അരിപ്പൊടിയിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഇളക്കുക. മറ്റൊരു ബൗളിൽ കാരറ്റ് ഗ്രേറ്റ് ചെയ്തത് ഒരു കപ്പ്, ഒരു കപ്പ് തേങ്ങ ചിരകിയത്, അൽപ്പം ഏലയ്ക്കപ്പൊടി, രണ്ട് ടേബിൾസ്പൂൺ പഞ്ചസാര, അര കപ്പ് പാൽപ്പൊടിയും, ഒരു ടേബിൾസ്പൂൺ നെയ്യ് എന്നിവ കൂടി ചേർത്ത് ഇളക്കി അരിപ്പൊടിയിൽ ചേർക്കുക. നന്നായി ഇളക്കിയ അരിപ്പൊടി ഉപയോഗിച്ച് സാധാരണ പുട്ട് തയ്യാറാക്കുന്ന വിധം ആവിയിൽ വേവിച്ചെടുക്കാം
tRootC1469263">