പൂരി ഇനി ഇങ്ങനെ തയ്യാറാക്കാം

soft puri
soft puri
ചേരുവകൾ
    റവ- 1 ഗ്ലാസ്‌
    വെള്ളം- 1/2 ഗ്ലാസ്
    ഉപ്പ്- ആവശ്യത്തിന്
    വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം 
    ഒരു ഗ്ലാസ് റവ നന്നായി പൊടിച്ചെടുക്കാം.
    അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ എണ്ണ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം.
    അര ഗ്ലാസ് വെള്ളമെടുത്ത് മാവ് കുഴയ്ക്കുന്നതിനിടയ്ക്ക് ഒഴിച്ചു കൊടുക്കാം.
    മാവ് പരുവത്തിലാകുമ്പോൾ അഞ്ച് മിനിറ്റ് മാറ്റി വയ്ക്കാം.
    അവ ചെറിയ ഉരുളകളാക്കി പരത്തിയെടുക്കാം.
    അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിക്കാം.
    തിളച്ചു ചൂടായ എണ്ണയിലേയ്ക്ക് പൂരി ചേർത്തു വറുക്കാം.
    എണ്ണ നന്നായി ചൂടായിട്ടുണ്ടെങ്കിൽ പൂരി കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.
    മുട്ടക്കറി, കുറുമ, ചിക്കൻ, ഇങ്ങനെ എന്തിനൊപ്പവും പൂരി കഴിക്കാം

Tags