തയ്യാറാക്കാം കിടിലൻ മുത്തുമണി പ്രഥമൻ

KadalaPradhaman
KadalaPradhaman

ചേരുവകൾ

    ഉണക്കച്ചക്ക പൊടിച്ചത്
    ചോള മില്ലറ്റ് (ചോള റവ)
    തേങ്ങാപ്പാൽ (ഒന്നാം പാലും രണ്ടാം പാലും).
    ശർക്കരപ്പാനി.
    ഇളനീരും നട്സും അരച്ചത്.
    നെയ്യ്.
    തേങ്ങാക്കൊത്ത്, നട്സ്, മുന്തിരി.
    ഏലക്കാപ്പൊടി, ചുക്കുപൊടി

തയ്യാറാക്കുന്ന വിധം

ആദ്യം നെയ്യിൽ ചോള മില്ലറ്റ് (ചോള റവ) ചെറുതായി വഴറ്റിയെടുക്കും. പിന്നീട് ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് മില്ലറ്റ് വേവിക്കാം. മില്ലറ്റ് വെന്ത ശേഷം, രണ്ടാം പാലിൽ കലക്കിയ ചക്കപ്പൊടി ഇതിലേക്ക് ചേർത്ത് ഇളക്കണം. ശേഷം മധുരത്തിന് വേണ്ടി ആവശ്യമായ ശർക്കരപ്പാനി ചേർത്ത് ഇളക്കാം.

tRootC1469263">

അതിനുശേഷം, ചക്കപ്പൊടി ഉപയോഗിച്ച് ചെറിയ ഉരുളകൾ അഥവാ ‘പിടി’ ഉണ്ടാക്കുന്നു. ഈ പിടിയുടെ ഉള്ളിൽ ക്രഷ് ചെയ്ത നട്സും തേങ്ങാക്കൊത്തും വെച്ച് ഉരുളകളാക്കാം. ഈ ഉരുളകൾ നെയ്യിൽ വഴറ്റിയെടുക്കാം.

വേവിച്ചുവെച്ച പായസക്കൂട്ടിലേക്ക് ഇളനീരും നട്സും ചേർത്ത് അരച്ചുവെച്ച മിശ്രിതം തേങ്ങയുടെ ഒന്നാം പാലിൽ കലക്കി ഒഴിക്കണം. അവസാനം നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും, അണ്ടിയും, മുന്തിരിയും ചേർത്ത് പായസം തയ്യാറാക്കാം.രുചികരമായ ചക്കപ്പൊടിയും മില്ലറ്റും ചേർത്ത മുത്തുമണി പായസം റെഡി.
 

Tags