ഞൊടിയിടയിൽ സിംപിളായി തയ്യാറാക്കാം മിക്ചർ മിഠായി

mixture
mixture
കടല മാവ് – അരക്കിലോ
വെള്ളം – കുഴയ്ക്കാൻ ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
ശർക്കര – അരക്കിലോ
ഏലയ്ക്ക പൊടിച്ചത് – ഒരു സ്പൂൺ
നെയ്യ് – ഒരു സ്പൂൺ
തയ്യാറാക്കുന്ന വിധം
കടലമാവ് ചപ്പാത്തി മാവിന്റെ പരുവത്തേക്കാൾ കുറച്ചുകൂടി മൃദുവായി കുഴച്ചെടുക്കുക
എണ്ണ ചൂടാകുമ്പോൾ സേവനാഴിയിലൂടെ നീലിന്റെ കട്ടിയിൽ മാവ് പിഴിഞ്ഞെടുത്ത് വറുക്കുക. മിക്ചർ മിഠായിക്ക് ആവശ്യമായ സേവ് തയ്യാറായി.
tRootC1469263">
ഇനി ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് ചൂടാക്കുക
അതിലേക്കു ശർക്കര ചേർത്ത് നന്നായി ഉരുക്കിയെടുക്കുക.
അതിലേക്ക് ഏലയ്ക്ക പൊടിയും ചേർത്തു കുറുക്കി എടുക്കുക.
അതിലേക്കു തയാറാക്കി വച്ചിട്ടുള്ള സേവ് പൊടിച്ചതും നെയ്യും ചേർത്ത് ഇളക്കുക.
അത് യോജിച്ചു ചേരുമ്പോൾ ഒരു പാത്രത്തിൽ നെയ്യ് തേയ്ച്ചു കൊടുക്കുക.
അതിലേക്കു തയാറാക്കിയ മിക്‌സ് ചേർത്തു കൊടുക്കുക
തുടർന്ന് അത് നന്നായി അമർത്തി ഒരു കത്തി കൊണ്ട് ചതുരത്തിൽ മുറിച്ച് എടുക്കുക
തണുക്കുമ്പോൾ കഴിച്ച് നോക്കുക

Tags