സ്വാദിഷ്ടമായ ചില്ലി ഗാർലിക് ദോശ തയാറാക്കാം
വേണ്ട ചേരുവകൾ
1. ചുവന്ന മുളക് വെള്ളത്തിലിട്ടത് നാലെണ്ണം
2. വെളുത്തുള്ളി 5 അല്ലി വെള്ളത്തിൽ ഇട്ട് കുതിർത്തത്
3. കാൽ പുളി വെള്ളത്തിൽ കുതിർത്തത്
4. ഉപ്പ് ആവശ്യത്തിന്
5. അരി രണ്ട് കപ്പ്
6. ഉഴുന്ന് ഒരു കപ്പ്
7. എണ്ണ രണ്ട് സ്പൂൺ
ചുവന്ന മുളക് വെള്ളത്തിൽ കുതിർത്തതിനു ശേഷം നല്ലപോലെ അരച്ചെടുക്കുക. ശേഷം അതിലേക്ക് വെളുത്തുള്ളിയും പുളിയും ചേർത്ത് നന്നായി അരച്ച് പേസ്റ്റാക്കി മാറ്റി വയ്ക്കണം. അതേസമയം ദോശമാവിന് വേണ്ട അരിയും ഉഴുന്നും നേരത്തെ തന്നെ അരച്ചുവെയ്ക്കാൻ മറക്കരുത്. എട്ടുമണിക്കൂർ വരെ മാവ് അങ്ങനെ വെയ്‌ക്കേണ്ടതുണ്ട്. ഈ മാവിനെ ദോശക്കല്ലിൽ ഒഴിച്ചുകൊടുത്തു പരത്തി അതിന്റെ മുകളിൽ ആയിട്ട് അരച്ചു വെച്ചിട്ടുള്ള ചില്ലി ഗാർലിക് പേസ്റ്റ് തേച്ച് കൊടുക്കുക. ആവശ്യത്തിന് എണ്ണ ഒഴിച്ച് നല്ല പോലെ മൊരിയിച്ച് എടുത്താൽ മതി. രുചികരമായിട്ടുള്ള ചില്ലിൽ ഗാർലിക് ദോശ റെഡി.
.jpg)


