ഞൊടിയിടയിൽ തയ്യാറാക്കാം രുചികരമായ കേക്ക്
ചേരുവകൾ
ചോക്ലേറ്റ് കേക്ക് മിക്സ്
മുട്ട- 3
വെള്ളം
വെജിറ്റബിൾ ഓയിൽ
തയ്യാറാക്കുന്ന വിധം
കടയിൽ നിന്നും പല ഫ്ലേവറിലുള്ള ചോക്ലേറ്റ് കേക്ക് മിക്സ് ലഭ്യമാണ് അവിയിലൊന്ന് തിരഞ്ഞെടുക്കാം.
അത് ഒരു ബൗളിലേയ്ക്കു മാറ്റി മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കാം.
ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളം, അൽപം വെജിറ്റബിൾ ഓയിൽ എന്നിവ ചേർത്ത് കട്ടയില്ലാത്ത വിധം ഇളക്കി യോജിപ്പിക്കാം.
ഒരു ബേക്കിംഗ് പാനിൽ വെണ്ണ പുരട്ടാം. ഇതിലേയ്ക്ക് തയ്യാറാക്കിയ മിശ്രിതം ഒഴിച്ച് സ്റ്റീമിങ് പോട്ടിൽ വച്ച് ആവിയിൽ വേവിക്കാം.
50 മിനിറ്റിനു ശേഷം തുറന്ന് കേക്ക് വെന്തുവെന്ന് ഉറപ്പുവരുത്താം.
ശേഷം ബേക്കിങ് പാൻ പുറത്തെടുത്ത് തണുക്കാൻ വയ്ക്കാം.
അൽപം തണുത്തിനു ശേഷം കേക്ക് അതിൽ നിന്നും മാറ്റി പൂർണമായി തണുക്കാൻ അനുവദിക്കാം. ഇത് ഇഷ്ടാനുസരണം മുറിച്ചു കഴിക്കാം.
.jpg)


