അടക്കു പത്തിരി തയ്യാറാക്കിയലോ....

adukku pathiri
adukku pathiri

ആദ്യം മസാല തയ്യാറാക്കണം അതിനായി ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്ത് നന്നായി വഴറ്റണം ശേഷം രണ്ടു സവാള ചെറുതായി അരിഞ്ഞത് ചേർക്കാം.

 കറിവേപ്പില ഉപ്പ് എന്നിവയും കൂടി ചേർത്ത് നന്നായി വഴറ്റണം ഇനി പൊടികൾ ചേർത്ത് കൊടുക്കാം 1/4 ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ ചിക്കൻ മസാല കാൽ ടീസ്പൂൺ പെരുംജീരകം പൊടിച്ചത് എന്നിവ ചേർത്തു കൊടുക്കാം .

tRootC1469263">

കൊടികളുടെ പച്ചമണം മാറുന്നത് വരെ മിക്സ്‌ ചെയ്തതിനുശേഷം ഒരു തക്കാളി ചേർക്കാം തക്കാളി നന്നായി വെന്ത് യോജിച്ചതിനുശേഷം ഒരു പിടി തേങ്ങ ചിരവിയത് ചേർക്കാം അടുത്തതായി എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ വേവിച്ചുടച്ചത് ചേർക്കാം ഇനി എല്ലാം കൂടി നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം ഇനി പുട്ടിനുള്ള പൊടി നനയ്ക്കണം ശേഷം ഈ മസാലക്കൂട്ട് വെച്ച് പുട്ട് ഉണ്ടാക്കുക

Tags