മുളപ്പിച്ച ചെറുപയർ ഉപയോഗിച്ച് ഒരു കട്ലറ്റ് തയ്യാറാക്കാം

Cutlets with oats
Cutlets with oats

ചേരുവകൾ

    ചെറുപയർ- 1 കപ്പ്
    സവാള- 1/2  കപ്പ്
    ബ്രെഡ് പൊടിച്ചത്- 1 കപ്പ്
    പച്ചമുളക്
    വെളുത്തുള്ളി- 6 അല്ലി
    ഇഞ്ചി
    മല്ലിയില
    കുരുമുളക്- 1/2 ടീസ്പൂൺ
    ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ഒരു കപ്പ് ചെറുപയർ വെള്ളത്തിൽ കുതിർത്ത് മുളപ്പിച്ചെടുക്കാം.
    ഇടത്തരം വലിപ്പമുള്ള ഒരു സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, എന്നിവ ചെറുതായി അരിഞ്ഞെടുക്കാം.
    മുളപ്പിച്ചെടുത്ത ചെറുപയർ മിക്സിയൽ അരച്ചെടുക്കാം.
    ഇതിലേയ്ക്ക് പച്ചക്കറികൾ അരിഞ്ഞതു ചേർക്കാം. ആവശ്യത്തിന് ഉപ്പും, എരിവിനനുസരിച്ച് കുരുമുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
    ചെറുപയർ അരച്ചത് ഉരുളകളാക്കി കട്ലറ്റ് ആകൃതിയിൽ പരത്താം.
    അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ചു ചൂടാക്കാം. അതിൽ കട്ലറ്റ് വറുത്തെടുക്കാം. 

tRootC1469263">

Tags