ക്രിസ്പി സമൂസ തയ്യാറാക്കാം
Feb 19, 2025, 14:30 IST


ചേരുവകൾ
സവാള
കറിവേപ്പില
മുളകുപൊടി
മഞ്ഞൾപ്പൊടി
ഗരംമസാല
ഉപ്പ്
മൈദ
വെള്ളം
തയ്യാറാക്കുന്ന വിധം
ഇടത്തരം വലിപ്പമുള്ള രണ്ട് സവാള ചെറുതായി അരിഞ്ഞെടുക്കാം.
അതിലേയ്ക്ക് കറിവേപ്പില അരിഞ്ഞു ചേർക്കാം.
ആവശ്യത്തിന് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ഗരംമസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
ഒരു ചെറിയ ബൗളിൽ മൈദപ്പൊടിയെടുത്ത് വെള്ളം ഒഴിച്ചു കലക്കാം.
മറ്റൊരു പാത്രത്തിൽ ചെറുചൂടുള്ള വെള്ളം ഒഴിച്ച് പപ്പടം അതിൽ മുക്കി കുതിർത്തെടുക്കാം.
പപ്പടത്തിനുള്ളിലേയ്ക്ക് മസാലകൾ ചേർത്ത സവാള വച്ച് മൈദ ഉപയോഗിച്ച് അരികുകൾ ഒട്ടിക്കാം.
അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കാം.
അതിലേയ്ക്ക് പപ്പടം ചേർത്തു നന്നായി വറുക്കാം. പപ്പടം സമൂസ തയ്യാറായിരിക്കുന്നു