ചമ്മന്തി സിംപിളായി തയ്യാറാക്കാം
ചേരുവകൾ
ഉഴുന്ന് പരിപ്പ്- 100 ഗ്രാം
തേങ്ങ- 100 ഗ്രാം
വറ്റൽമുളക്- 5
കറിവേപ്പില- 2
പുളി-ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- 3 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
അതിലേയ്ക്ക് ഉഴുന്ന് പരിപ്പ് ചേർത്ത് കുറഞ്ഞ തീയിൽ വറുക്കാം.
മൂന്ന് നാല് മിനിറ്റ് പരിപ്പ് ഇങ്ങനെ വറുക്കാം. അതിലേയ്ക്ക് മുളക്, പുളി, കറിവേപ്പില എന്നിവ ചേർക്കാം.
ശേഷം അടുപ്പണത്ത് തണുക്കാൻ മാറ്റി വയ്ക്കാം.
ഇവ നന്നായി തണുത്തതിനു ശേഷം അരയ്ക്കാം. അരയ്ക്കാൻ പ്രയാസമുണ്ടെങ്കിൽ അൽപം വെള്ളം ചേർക്കാം. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം.
അരച്ചെടുത്ത ചമ്മന്തി ഒരു ബൗളിലേയ്ക്കു മാറ്റാം.ഇതിൽ കുറച്ച് എണ്ണ ഒഴിച്ചിളക്കി യോജിപ്പിക്കാം. ഇത് ആവശ്യാനുസരണം കഴിക്കാം.
.jpg)


