ബിഫ് ബിരിയാണി തയ്യാറാക്കാം

Kannur Special Beef Biryani
Kannur Special Beef Biryani
ആവശ്യമായ ചേരുവകൾ
    ബിരിയാണി അരി -1 കിലോ
    ബീഫ് കഷണങ്ങൾ ആക്കിയത് -1 കിലോ
    നെയ്യ് -250 ഗ്രാം
    സവാള -250 ഗ്രാം
    പട്ട -4 കഷണം
    അണ്ടിപരിപ്പ് -50 ഗ്രാം
    ഉണക്കമുന്തിരി -50 ഗ്രാം
    ഇഞ്ചി -1 ടേബിൾസ്പൂൺ
    വെളുത്തുള്ളി -5 അല്ലി
    ഏലക്ക -6 എണ്ണം
    ജാതിക്ക -കാൽ കഷണം
    പെരുംജീരകം -1 ടീസ്പൂൺ
    മഞ്ഞൾപ്പൊടി (നിറത്തിന്) -പാകത്തിന്
    കസ്‌കസ് -പാകത്തിന്
    ചെറു നാരങ്ങാനീര് -1 ടേബിൾസ്പൂൺ
    മല്ലി അരച്ചത് -2 ടേബിൾസ്പൂൺ
    ഉപ്പ് -പാകത്തിന്
    പനിനീർ -2 ടീസ്പൂൺ
    മൈദ -2 കപ്പ്
    കറിവേപ്പില -ആവശ്യത്തിന്
    മല്ലിയില,പുതിനയില -ആവശ്യത്തിന്
    തൈര് -2 കപ്പ്
തയ്യാറാക്കുന്ന വിധം
അരി കഴുകി വൃത്തിയാക്കി കറുവപ്പട്ട കഷണങളും പാകത്തിന് ഉപ്പും ചേർത്ത് വേവിക്കുക. പകുതി വേവാകുമ്പോൾ അരി വാർത്തെടുത്തു ഒരു പരന്ന പാത്രത്തിൽ നിരത്തണം. അണ്ടിപരിപ്പ്, ഉണക്കമുന്തിരി, സവാള അരിഞ്ഞതിന്റെ പകുതി എന്നിവ നെയ്യിൽ വറുത്തു കോരുക.
ബാക്കി സവാള നെയ്യിൽ വഴറ്റിയെടുക്കുക.ബീഫ് കഷണങളും സവാള വഴറ്റിയതും ഇഞ്ചിയും വെളുത്തുള്ളിയും മല്ലി, കസ്‌കസ് എന്നിവ അരച്ചെടുത്തതും തൈരും ചെറുനാരങ്ങാനീരും ഏലക്ക, ജാതിക്ക എന്നിവ പൊടിച്ചതും ഉപ്പും ചേർത്ത് കൂട്ടിയോജിപ്പിക്കുക. ഇതു പാകം ചെയ്ത് ഒരു പാത്രത്തിൽ നിരത്തണം. ഇതിന് മുകളിൽ പാതി വെന്ത ചോറിന്റെ പകുതിയും നിരത്തണം. ഇതിന് മുകളിൽ വറുത്തു വെച്ചിരിയ്ക്കുന്ന അണ്ടിപരിപ്പ്, ഉണക്കമുന്തിരി, സവാള എന്നിവ നിരത്തുക. പാത്രം ഒരു അടപ്പ് കൊണ്ട് അടയ്ക്കണം. കനലിൽ ഒരു മണിക്കൂർ വേവിച്ചശേഷം ചോറും ഇറച്ചിയും മിക്‌സ് ചെയ്ത് ഉപയോഗിക്കാം

Tags