ആലു പൊറോട്ട’ എളുപ്പത്തിൽ തയ്യാറാക്കാം

AlooPorotta
AlooPorotta

ആവശ്യ സാധനങ്ങൾ:

ഉരുളകിഴങ്ങ് – 2 ( പുഴുങ്ങി നന്നായി പൊടിച്ചു എടുക്കുക )
ചെറിയ സവാള – 1 (പൊടിയായി അരിഞ്ഞത്)
പച്ചമുളക് – 2 (പൊടിയായി അരിഞ്ഞത് )
വെളുത്തുള്ളി – 2 എണ്ണം (പൊടിയായി അരിഞ്ഞത് )
മുളകുപൊടി – ആവശ്യത്തിന്
മല്ലിപ്പൊടി – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – ആവശ്യത്തിന്
പെരുംജീരകം – 1 ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
നെയ്യ്- 2 ടേബിൾസ്പൂൺ
ഗോതമ്പുപൊടി – 1 കപ്പ്
വെള്ളം – ആവശ്യത്തിന്

tRootC1469263">

ഉണ്ടാക്കുന്ന വിധം:

ആദ്യം ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച ശേഷം പെരും ജീരകം പൊട്ടിച്ച ശേഷം അരിഞ്ഞ് വെച്ചിരിക്കുന്ന സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത നന്നായി വഴറ്റുക. അതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. ശേഷം പുഴുങ്ങി പൊടിച്ച് വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി മിക്സ് ചെയുക. ചെറിയ തീയിൽ വെയ്ക്കാൻ ശ്രദ്ധിക്കണം. ആവശ്യത്തിന് ഉപ്പും ചേർത്ത് ഇറക്കി വെയ്ക്കാം. അടുത്തതായി ചപ്പാത്തിക്ക് മാവ് കുഴയ്ക്കാം. ശേഷം പരത്തി എടുക്കക. അതിലേക്ക് ഉരുളകളാക്കി മസാല വെച്ച് കൊടുക്കുക. ശേഷം മസാല മാവിനകത്ത് വരുന്ന രൂപേണ കൈക്കൊണ്ട് പരത്തി എടുക്കുക. ആവശ്യത്തിന് നെയ്യ് ചേർത്ത് നന്നായി ചുട്ടെടുക്കാം.

Tags