നാടന്‍ രുചിയില്‍ വട്ടയപ്പം തയ്യാറാക്കാം
ചേരുവകൾ
അരിപ്പൊടി – 1 കപ്പ്
തേങ്ങ – 1/2 കപ്പ്
ചോറ്- 1 കപ്പ്
പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക – 3
കശുവണ്ടി – 8 എണ്ണം
ഉണക്കമുന്തിരി – 8 എണ്ണം
യീസ്റ്റ് – 1/2 ടീസ്പൂണ്‍
വെളളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എങ്ങനെ തയ്യാറാക്കാം
അരിപ്പൊടി, തേങ്ങ ചിരകിയത്, ചോറ്, ഏലയ്ക്ക ചതച്ചത് മുക്കാൽ കപ്പ് വെള്ളം, പഞ്ചസാര എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
അരച്ചെടുത്തത് ഒരു പാത്രത്തിലേക്ക് പകർന്ന് അതിലേക്ക് യീസ്റ്റ് ചേര്‍ക്കാം. ആവശ്യത്തിന് ഉപ്പും കൂടിയിട്ട് നന്നായി യോജിപ്പിക്കുക.
ഇനി മാവ് 4 മണിക്കൂർ പുളിക്കുന്നതിനായി മാറ്റി വെയ്ക്കാം.
ഒരു പ്ലേറ്റില്‍ എണ്ണതടവിയതിനുശേഷം അതിന്റെ മുകളിൽ ഇനി ശുവണ്ടിപ്പരിപ്പും മുന്തിരിയും വിതറുക. അതിനുശേഷം ഇനി അത് ഇഡലി പാത്രത്തില്‍ വച്ച് ആവി കയറ്റി വേവിച്ചെടുക്കാം.
.jpg)

