ദോശയുടെ കഴിക്കാൻ ഈ കറി ഉണ്ടെങ്കിൽ ബ്രേക്ഫാസ്റ്റ് അടിപൊളി ആയിരിക്കും


വെള്ളക്കടല
പച്ചമുളക്
വെളുത്തുള്ളി
ഇഞ്ചി
തൈര്
കുതിർത്ത കശുവണ്ടി
തേങ്ങാ
പെരുഞ്ചീരകം
എണ്ണ
ജീരകം
മസാലകൾ
സവാള
മഞ്ഞൾപൊടി
മുളകുപൊടി
മല്ലിപ്പൊടി
മല്ലിയില
ഉപ്പ്
വെള്ളം
വെള്ളക്കടല കറി തയ്യാറാക്കന്ന വിധം
കുതിർത്തെടുത്ത കടല നന്നായി വേവിച്ചെടുക്കുക പച്ചമുളക് ഇഞ്ചി വെളുത്തുള്ളി തൈര് എന്നിവ അരച്ചെടുത്ത് മാറ്റിവയ്ക്കാം കുറച്ച് കടലയും അരച്ചു മാറ്റിവയ്ക്കാം കുതിർത്ത കശുവണ്ടിയിൽ തേങ്ങയും പെരുംജീരകവും കുറച്ചു വെള്ളത്തിൽ നന്നായി അരച്ചെടുക്കാം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാ ക്കി ജീരകവും മസാലയും ചേർത്ത് മൂപ്പിക്കുക ശേഷം സവാള ചേർത്ത് നന്നായി വഴറ്റാം ഇതിലേക്ക് ആദ്യം തൈര് അരച്ചത് ചേർക്കാം നല്ലപോലെ തിളപ്പിച്ച് മസാലപ്പൊടികൾ ചേർക്കാം അതിന്റെ പച്ചമണം മാറുന്നവരെ മിക്സ് ചെയ്ത ശേഷം കടല ചേർക്കാം കൂടെ അരച്ച കടലയും കുറച്ചു വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക ഈ സമയത്ത് തേങ്ങ അരച്ചതും ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് ആവശ്യത്തിന് കുറുക്കുക അവസാനമായി മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം
tRootC1469263">