എളുപ്പത്തിൽ തയ്യാറാക്കാം തണ്ണിമത്തൻ ജ്യൂസ്
Jun 1, 2025, 12:45 IST
ആവശ്യമായ ചേരുവകൾ
ചതുരകഷ്ണങ്ങളായി മുറിച്ച് വെച്ചിരിക്കുന്നതണ്ണിമത്തങ്ങ
ഇന്തുപ്പ്; 1/4 ടീസ്പൂണ്
തേൻ; 1/2 ടീസ്പൂൺ
നാരങ്ങാനീര്; 1/2 ടീസ്പൂൺ
ഐസ് ക്യൂബ്സ്
3 പുതിനയിലയുടെ ഇതളുകൾ
തയ്യാറാക്കുന്ന വിധം
തണ്ണിമത്തങ്ങയും നാരങ്ങാ നീരും ഐസ് ക്യൂബ്സും ചേർത്ത് മിക്സിയിൽ കറക്കി വെക്കുക. ഇത് ഗ്ലാസിലേക്ക് മാറ്റി ഇന്തുപ്പും തേനും ചേർത്ത് നന്നായി ഇളക്കുക. പുതിന ഇല ഉപയോഗിച്ച് അലങ്കരിച്ച് തണുപ്പ് മാറാതെ കുടിക്കാം.
.jpg)


