തയ്യാറാക്കാം വിഷു സ്പെഷ്യൽ വിഷുക്കട്ട

Let's prepare Vishu special Vishu Katta


ചേരുവകൾ
ഉണക്കലരി - ഒരു കപ്പ്

തേങ്ങ ചിരവിയത് -രണ്ടെണ്ണം

ജീരകം -കാൽ ടീസ്പൂൺ

ചുക്കുപൊടി -കാൽ ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ശർക്കര ഉരുക്കിയത് - 3 ക്യൂബ്

ഉണ്ടാക്കുന്ന വിധം

അരി അര മണിക്കൂർ വെള്ളത്തിലിട്ട് കുതിർക്കുക. അരമണിക്കൂറിനുശേഷം നല്ലപോലെ കഴുകി വെള്ളം കളയുക. നാളികേരം പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും മാറ്റിവയ്ക്കുക രണ്ടര കപ്പ് മൂന്നാം പാലിൽ അരി നല്ലപോലെ വേവിക്കുക. വെന്ത് വെള്ളം വറ്റിയാൽ ഇതിലേക്ക് രണ്ടാം പാൽ ചേർക്കുക. പാകത്തിന് ഉപ്പും ചുക്കുപൊടിയും ജീരകവും ചേർക്കുക.. തേങ്ങാപ്പാൽ അരിയുമായി യോജിക്കുന്ന വരെ കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കുക.. തേങ്ങാപ്പാൽ വറ്റിയാൽ ഇതിലേക്ക് കട്ടിയുള്ള ഒന്നാം പാൽ കൂടി ചേർത്ത് ഇളക്കുക. ഒരു നുള്ള് ജീരകവും കൂടി അവസാനം ചേർക്കുക. നല്ലപോലെ കുറുകിയാൽ വെളിച്ചെണ്ണ തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി ചൂടാറിയാൽ മുറിക്കുക.. ജാഗറി സിറപ്പിൽ മുക്കി കഴിക്കാം


 

Tags