വെണ്ടയ്ക്ക സാലൻ’ തയ്യാറാക്കാം
Jan 31, 2026, 19:50 IST
ആവശ്യമായവ
ഇളം വെണ്ടയ്ക്ക – 500 ഗ്രാം
തക്കാളി – ഒന്ന് (പൊടിയായി അരിഞ്ഞത്)
എണ്ണ – മൂന്നു ടേബിള്‍ സ്പൂൺ
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്– 1 ടേബിള്‍ സ്പൂൺ
ജീരകം – ഒരു സ്പൂൺ
സവാള – ഒന്ന് (പൊടിയായി അരിഞ്ഞത്)
ഗരംമസാല – ഒരു സ്പൂൺ
കുരുമുളകുപൊടി – ഒരു സ്പൂൺ
ഉപ്പ് – പാകത്തിന്
tRootC1469263">
തയ്യാറാക്കുന്നത് ഇങ്ങനെ:
ആദ്യമായി ഒരു പാൻ വെച്ച്, എണ്ണ ചൂടാക്കി ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് സവാള ചേർത്ത് വീണ്ടും വഴറ്റാം. ശേഷം രണ്ടറ്റവും മുറിച്ചു കളഞ്ഞ വെണ്ടയ്ക്ക ചേർക്കാം.
വഴന്നുവരുമ്പോള്‍ ഉപ്പും ഗരംമസാലയും ചേർത്ത് നന്നായി ഇളക്കണം. വെണ്ടയ്ക്ക പാകമായാൽ തക്കാളിയും കുരുമുളകുപൊടിയും ചേർത്ത് വഴറ്റി വേവിക്കാം.
.jpg)


