സ്പെഷ്യൽ ഓലൻ തയ്യാറാക്കിയാലോ?

olan
olan

വേണ്ട ചേരുവകൾ 

കുമ്പളങ്ങ                                                   2  കപ്പ്

തേങ്ങാ പാൽ                                             3  കപ്പ്

ഉപ്പ്                                                                1 സ്പൂൺ

വെളിച്ചെണ്ണ                                                2 സ്പൂൺ

കറിവേപ്പില                                                2 തണ്ട്

പച്ചമുളക്                                                     3  എണ്ണം

വെള്ളം                                                      ആവശ്യത്തിന്

 തയ്യാറാക്കുന്ന വിധം 

കുമ്പളങ്ങ തോൽ ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം കുക്കറിലേക്ക് ഇട്ടു കൊടുത്ത് അതിലേക്ക് തേങ്ങാപ്പാലും പച്ചമുളക് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുത്തു അതിലേക്ക് പച്ച വെളിച്ചെണ്ണ കൂടി ചേർത്ത് കുറുക്കി എടുത്താൽ മാത്രം മതിയാകും. ഇത് കുറക്കുന്നതിനനുസരിച്ച് കുറച്ച് തേങ്ങാപ്പാൽ കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. വേകുന്ന സമയത്ത് തേങ്ങാപ്പാലിന്റെ ഒപ്പം തന്നെ കുറച്ചു വെള്ളം കൂടി ചേർത്ത് കൊടുത്ത് വേവിച്ചെടുക്കാവുന്നതാണ്.
 

tRootC1469263">

Tags