ഈന്തപ്പഴം കൊണ്ട് ഒരു സ്പെഷ്യൽ കോഫി തയ്യാറാക്കാം

filter coffee


ചേരുവകൾ

    കാപ്പിപ്പൊടി-  1/4 കപ്പ്
    ചൂട്പാൽ- 1/4 ടേബിൾസ്പൂൺ
    ക്രീം- 2 ടേബിൾസ്പൂൺ
    പാൽ- 1 കപ്പ്
    ഐസ്ക്യൂബ്
    ഈന്തപ്പഴം


തയ്യാറാക്കുന്ന വിധം

    അൽപം പാലിൽ ഈന്തപ്പഴം കുരുകളഞ്ഞ് കുറച്ചു സമയം കുതിർത്തു വയ്ക്കാം. 
    കുതിർത്തു വച്ച് ഈന്തപ്പഴത്തിലേയ്ക്ക് ആവശ്യത്തിന് പാലൊഴിച്ച് അരച്ചെടുക്കാം. 
    മറ്റൊരു ബൗളിൽ കാപ്പിപ്പൊടിയെടുക്കാം, അതിലേയ്ക്ക് ചൂട് പാലൊഴിച്ച് കട്ടിയുള്ള ക്രീം കൂടി ചേർത്ത് ബീറ്റ് ചെയ്യാം. 
    ഒരു ഗ്ലാസിലേയ്ക്ക് ഐസ്ക്യൂബ് ചേർക്കാം. അതിലേയ്ക്ക് ഈന്തപ്പഴം ചേർത്ത പാലൊഴിക്കാം. ഇതിലേയ്ക്ക് ക്രീം കൂടി ചേർത്ത് ആസ്വിദച്ചു കുടിക്കാം. 

Tags