പൂ പോലുള്ള ചപ്പാത്തി തയ്യാറാക്കാം

chappathi
chappathi
   ഗോതമ്പ് പൊടിയിൽ വെള്ളം ഒഴിച്ച് കുഴയ്ക്കുന്നതിനു മുമ്പായി ഒരു അവക്കാഡോ തൊലിയും കുരുവും കളഞ്ഞ് ഉടച്ചെടുക്കണം. ഇത് ഗോതമ്പ് പൊടിയിലേയ്ക്കു ചേർക്കാം. ആവശ്യത്തിന് ഉപ്പും കുറച്ച് നെയ്യും ചേർത്ത് വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. ഇതിൽ നിന്നും ആവശ്യത്തിന് മാവ് എടുത്ത് ചെറിയ ഉരുളകളാക്കി പരത്താം. ശേഷം സാധാരണ ചപ്പാത്തി ചുട്ടെടുക്കുന്നതുപോലെ ചെയ്യാം.
    ചപ്പാത്തി സോഫ്റ്റ് മാത്രമല്ല രുചികരവുമാക്കാൻ ചെറുചൂടോടെ പാൽ ഒഴിച്ച് മാവ് കുഴയ്ക്കാം.
    ഗോതമ്പ് പൊടിയിലേയ്ക്ക് തൈര് കൂടി ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴച്ചെടുക്കാം. ഒന്നു മുതൽ രണ്ട് മണിക്കൂർ വരെ അത് മാറ്റി വച്ചതിനു ശേഷ ഉപയോഗിക്കാം.
    ചപ്പാത്തി മാവ് കുഴയ്ക്കുമ്പോൾ അൽപം നെയ്യ് ചേർക്കാം. ഇത് മാവ് കൂടുതൽ സോഫ്റ്റാകാൻ ഗുണകരമാണ്.
    നെയ്യും തൈരും ഇല്ലെങ്കിൽ കുറച്ച് വെളിച്ചെണ്ണ ചേർത്ത് ചപ്പാത്തി മാവ് കുഴയ്ക്കാം.
    പാൻ ചൂടാകുന്നതിനു മുമ്പ് ചപ്പാത്തി മാവ് അതിൽ വയ്ക്കരുത്. പാൻ ചൂടായി അൽപം നെയ്യ് പുരട്ടിയതിനു ശേഷം ചപ്പാത്തി ചുട്ടെടുത്തു നോക്കൂ.
    മാവ് കുഴയ്ക്കാൻ തണുത്ത വെള്ളത്തിനു പകരം ചൂടാക്കിയ വെള്ളം ഉപയോഗിക്കാം

Tags