സമൂസ തയ്യാറാക്കാം ; ഈ 7 ചേരുവകൾ മതി


ചേരുവകൾ
സവാള
മുട്ട
ഉരുളക്കിഴങ്ങ്
കുരുമുളകുപൊടി
മല്ലിയില
ഉപ്പ്
ചില്ലി സോസ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് അൽപം വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
അതിലേയ്ക്ക് സവാള ചേർത്തു വറ്റാം. വേവിച്ച് ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം. ഇവ വെന്തു വരുമ്പോൾ ചില്ലിസോസും കുരുമുളകുപൊടിയും ചേർക്കാം.
മുട്ട പുഴുങ്ങിയതിൻ്റെ തോട് കളഞ്ഞ് ഉടച്ചെടുക്കാം.
ഉരുളക്കിഴങ്ങ് മിശ്രിതത്തിലേയ്ക്ക് അതും ചേർത്തിളക്കി യോജിപ്പിക്കാം.
സമൂസ ഷീറ്റോ പപ്പടമോ ഇത് തയ്യാറാക്കാൻ ഉപയോഗിക്കാം.
പപ്പടത്തിനുള്ളിലേയ്ക്ക് വേവിച്ച മസാല ചേർക്കാം.
ശേഷം സമൂസയുടെ ആകൃതിയിൽ മടക്കി അരികുകൾ കടലമാവോ ഗോതമ്പ് പൊടിയോ വെള്ളത്തിൽ കലക്കിയതു കൊണ്ട് ഒട്ടിക്കാം.
അടി കട്ടിയുള്ള പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം.
അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. സമൂസകൾ ഇതിലേയ്ക്കു ചേർത്തു വറുത്തെടുക്കാം.