ഡ്രൈ ഫ്രൂട്ട്‌സ് മിൽക്ക് ഷേക്ക് തയ്യാറാക്കാം

milkshake

ചേരുവകൾ

ബദാം- 10 എണ്ണം
കശുവണ്ടി- 7 എണ്ണം
പിസ്താ- 6 എണ്ണം
കറുത്ത ഈന്തപ്പഴം- 5 എണ്ണം
അത്തിപ്പഴം- 4 എണ്ണം
ഫ്രഷ് ക്രീം- 3 ടേബിൾസ്പൂൺ
പഞ്ചസാര- 1/2 കപ്പ്
പാൽ- 1 കപ്പ്

ആദ്യമായി ഡ്രൈ ഫ്രൂട്ട്‌സ്, പാൽ എന്നിവ ഒരു ജാറിൽ എടുത്ത് നന്നായി അടിച്ചെടുക്കുക. ഡ്രൈ ഫ്രൂട്ട്‌സ് എല്ലാം നന്നായി അരയണം. ഇതിലേയ്ക്ക് പഞ്ചസാരയും ഫ്രഷ് ക്രീമും ചേർത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക. മിൽക്ക് ഷേക്ക് തയ്യാറായി കഴിഞ്ഞു. ഇത് ഇനി ഗ്ലാസിൽ ഒഴിച്ച് ഡ്രൈ ഫ്രൂട്ട്‌സ് കൊണ്ട് അലങ്കരിച്ച് സെർവ് ചെയ്യാം. തണുത്ത പാലോ ഐസ് ക്യൂബുകളോ മിൽക്ക് ഷേക്കിന് തണുപ്പ് പകരാനായി ഉപയോഗിക്കാം.

tRootC1469263">

Tags