തേങ്ങാപ്പാൽ ഇല്ലാതെ തന്നെ തയ്യാറാക്കാം ഈ പായസം

How to prepare rice porridge:

 

ആവശ്യമായ ചേരുവകൾ:

    ഉണക്കലരി – 1 കപ്പ്

    പാൽ (പാക്കറ്റ്/പശുവിൻ പാൽ) – ½ ലിറ്റർ അല്ലെങ്കിൽ ആവശ്യത്തിന്

    ശർക്കര – 1 കപ്പ് (സ്വാദനുസരണം)

    നെയ്യ് – 3 ടേബിൾസ്പൂൺ

    തേങ്ങാക്കൊത്ത് (ചെറുതായി അരിഞ്ഞത്) – 2 ടേബിൾസ്പൂൺ

    കശുവണ്ടി – 10 എണ്ണം

    മുന്തിരി – 10 എണ്ണം

    ഏലക്ക പൊടി – ½ ടീസ്പൂൺ

    ഉപ്പ് – ഒരു നുള്ള്

 അരിപ്പായസം  തയ്യാറാക്കുന്ന വിധം:


    ഉണക്കലരി നല്ലവണ്ണം കഴുകി പ്രഷർ കുക്കറിലിട്ട് വേവിക്കുക.


    വേറെ അടുപ്പിൽ ശർക്കര വെള്ളത്തിൽ ഉരുക്കി പാനിയാക്കി മാറ്റിവെക്കുക.


    നെയ്യിൽ ആദ്യം തേങ്ങാക്കൊത്ത് വറുത്തെടുക്കുക. പിന്നെ കശുവണ്ടിയും മുന്തിരിയും ചേർത്ത് ഗോൾഡൻ കളർ ആകുമ്പോൾ മാറ്റി വെക്കുക.


    അതേ പാത്രത്തിൽ വേവിച്ച അരിയും പാൽ കൂടി ചേർത്ത് തിളപ്പിക്കുക.
    നന്നായി ഇളക്കി മിശ്രിതം കട്ടിയാകുമ്പോൾ ശർക്കരപ്പാനി ചേർത്ത് വേവിക്കുക.


    ഒരു നുള്ള് ഉപ്പ് ചേർത്ത് സ്വാദനുസരിച്ച് ക്രമീകരിക്കുക.


    ഏലക്ക പൊടി ചേർത്തു വറുത്ത കശുവണ്ടി, മുന്തിരി, തേങ്ങാക്കൊത്ത് എന്നിവ ചേർത്ത് അല്പം നെയ്യ് ഒഴിച്ച് മിശ്രിതം ഇളക്കി എടുക്കുക.
 

Tags