ചെമ്പരത്തി കൊണ്ട് രസം തയ്യാറാക്കാം
Feb 21, 2025, 15:50 IST


ചെമ്പരത്തി പൂവ് വൃത്തിയാക്കി കഴുകി ഇതളുകൾ അടർത്തി അരിഞ്ഞെടുക്കാം. ചുവന്നമുളകും മല്ലിയും കുരുമുളകും ജീരകവും വെളുത്തുള്ളിയും ഇഞ്ചിയും എല്ലാം നന്നായി ചതച്ചെടുക്കാം. അതിലേക്ക് ആവശ്യത്തിനുള്ള മുളക്പൊടിയും മഞ്ഞപൊടിയും ഉപ്പും ചെറുതായി അരിഞ്ഞ തക്കാളിയും ചേർത്ത് നന്നായി യോജിപ്പിക്കാം. അതിലേക്ക് വാളൻപുളിയും പിഴിഞ്ഞ് ചേർക്കാം.
ശേഷം ചട്ടിയിലേക്ക് ആവശ്യത്തിന് വെള്ളവും കായപ്പൊടിയും ചേർത്ത് അടുപ്പിൽ വച്ച് തിളപ്പിക്കാം. നന്നായി തിളച്ച് വരുമ്പോൾ അരിഞ്ഞ ചെമ്പരത്തി പൂവും ചേർത്ത് കൊടുക്കാം. ശേഷം നന്നായി ഇളക്കാം. തീ അണയ്ക്കാം. മറ്റൊരു പാനിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ കടുകും കറിവേപ്പിലയും മൂപ്പിച്ച് ചേർക്കാം. രുചിയൂറും ചെമ്പരത്തി രസം തയാർ.