പരമ്പരാഗത ഇഡ്ഡലിക്ക് ആരോഗ്യകരമായ മാറ്റം...
Jan 1, 2026, 10:05 IST
ചേരുവകൾ
1. റാഗി - ഒന്നരക്കപ്പ്
2. ഉഴുന്ന് - അരക്കപ്പ്
3. പച്ചരി - അരക്കപ്പ്
4. ചോറ് - അരക്കപ്പ്
റാഗി ഇഡ്ഡലി തയ്യാറാക്കുന്ന വിധം
റാഗി, പച്ചരി, ഉഴുന്ന് എന്നിവ നന്നായി കഴുകി മൂന്നുമണിക്കൂറെങ്കിലും കുതിരാൻ വെയ്ക്കുക. ശേഷം ചോറും ചേർത്ത് സാധാരണ ഇഡ്ഡലിക്ക് അരയ്ക്കുന്ന പോലെ നല്ല മയത്തിൽ അരച്ചെടുക്കുക. അരച്ച മാവ് എട്ടുമണിക്കൂറെങ്കിലും പുളിക്കാൻ വെയ്ക്കുക. പിന്നീട് ഇഡ്ഡലിത്തട്ടിൽ ഒഴിച്ച് വേവിച്ച്, റാഗി ഇഡ്ഡലി ഉണ്ടാക്കിയെടുക്കാം.
tRootC1469263">.jpg)


