പോര്‍ക്ക് ബെല്ലി വീട്ടില്‍ തയ്യാറാക്കിയാലോ?

What if pork belly was prepared at home?

ചേരുവകള്‍

പോര്‍ക്ക് ബെല്ലി- ഒരു കിലോ
ഉപ്പ്- 2 ടീസ്പൂണ്‍
കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ്- ഒരു ടീസ്പൂണ്‍
സോയ സോസ്- 2 ടേബിള്‍ സ്പൂണ്‍
തേന്‍- ഒരു ടേബിള്‍ സ്പൂണ്‍
ചില്ലി ഫേല്ക്‌സ് – ഒരു ടീസ്പൂണ്‍
എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
ആദ്യം പോര്‍ക്ക് ബെല്ലി നന്നായി കഴുകി വൃത്തിയാക്കുക. തുടര്‍ന്ന് തുണി കൊണ്ട് തുടച്ച് വെള്ളം പൂര്‍ണമായി നീക്കി വരണ്ടരീതിയിലാക്കണം. സ്‌കിന്‍ ഉള്ള ഭാഗത്ത് കത്തി കൊണ്ട് ചെറിയ വരകള്‍ ഇട്ടുകൊടുക്കുക. ഇത് ക്രിസ്പിയാകാന്‍ സഹായിക്കും. ഉപ്പ്, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, സോയ സോക്‌സ്, തേന്‍, ചില്ലി ഫേക്ല്‌സ് എന്നിവയുടെ മിശ്രിതം തയ്യാറാക്കിയശേഷം മാംസഭാഗത്ത് നന്നായി പുരട്ടുക. തുടര്‍ന്ന് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. കൂടുതല്‍ ടേസ്റ്റ് കിട്ടണമെങ്കില്‍ ആറുമണിക്കൂര്‍ വെക്കാം. ഇതിനുശേഷം ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മുതല്‍ 50 മിനിട്ട് വരെ റോസ്റ്റ് ചെയ്യുക. അവസാനം 220 ഡിഗ്രി സെല്‍ഷ്യസില്‍ 10 മിനിട്ട് വെച്ച് മുകള്‍ഭാഗം ക്രിസ്പിയാക്കാം. ഇതോടെ പുറത്ത് ക്രിസ്പിയും അകത്ത് ജ്യൂസിയുമായ സ്വാദിഷ്ടമായ പോര്‍ക്ക് ബെല്ലി റെഡി. സോസ് മാത്രം ചേര്‍ത്തോ അല്ലെങ്കില്‍ ചോറ്, ഫ്രൈഡ് റൈസ് എന്നിവയുടെ കൂടെയോ പോര്‍ക്ക് ബെല്ലി കഴിക്കാം.
 

Tags