ചീസ് നിറഞ്ഞ പിസ എളുപ്പത്തില്‍ തയ്യാറാക്കാം
ബ്രഡ് -5
ചിക്കന്‍ - 250 ഗ്രാം
കോഴിമുട്ട - 2
കുരുമുളകു പൊടി -കാല്‍ ടീസ്പൂണ്‍
പാല്‍ - കുറച്ച്
പിസ് സോസ്/ ടൊമാറ്റോ സോസ് - ആവശ്യത്തിന്
ചീസ് (മൊസറില്ല) - 200 ഗ്രാം
കാപ്‌സിക്കം-ഒന്നിന്റെ പകുതി
തക്കാളി - ചെറുത് ഒന്ന്
ചില്ലിഫ്‌ളേക്‌സ് - കാല്‍ ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
tRootC1469263">എല്ലില്ലാത്ത ചിക്കന്‍ വേണം. ഇത് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്ക് പൊരിച്ചു വയ്ക്കണം. പിസയ്ക്കാവശ്യമായ ബേസ് തയാറാക്കുക. ഒരു ബൗളിലേക്ക് ബ്രഡ് ചെറിയ കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക. ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അല്‍പം പാല്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് കഷണങ്ങളാക്കിയ ബ്രഡ് ചേര്‍ത്ത് യോജിപ്പിക്കുക.
ഇത് അടി കട്ടിയുള്ള പാത്രത്തില്‍ ഒഴിച്ച് രണ്ടുവശവും കുക്ക് ചെയ്‌തെടുക്കുക.ഇതിനു മുകളിലേക്ക് പിസ സോസ് ഒഴിച്ച് സ്പ്രഡ് ചെയ്യുക. മുകളിലായി ഒറിഗാനോയും ചീസും കാപ്‌സിക്കവും തക്കാളിയുമൊക്കെ ചേര്‍ക്കുക. ഇതിനു മുകളിലേക്ക് ഫ്രൈ ചെയ്ത ചിക്കനും കൂടെ ചേര്‍ത്തു കുറച്ചു കൂടി ചീസും ചില്ലിഫ്‌ളേക്‌സും വിതറിക്കൊടുക്കുക. അഞ്ച് മിനിറ്റു കൂടെ വേവിക്കുക. അടിപൊളി രുചിയില്‍ പിസ റെഡി.
.jpg)


