തൈര് പച്ചമുളക് ചുവന്നുള്ളി ഇട്ട് തയ്യാറാക്കിയ പഴങ്കഞ്ഞി
Aug 1, 2024, 10:45 IST
ചേരുവകൾ
തലേദിവസം വെച്ച ചോറ്.
കപ്പ / ചീനി വേവിച്ചത്
കാന്താരി മുളക്
തൈര്
ചുവന്നുള്ളി
തയ്യാറാക്കുന്ന വിധം
പഴങ്കഞ്ഞി ഉണ്ടാക്കാന്‍ തലേദിവസം വൈകിട്ട് വെച്ച ചോറില്‍, ചൂടാറി കഴിയുമ്പോള്‍ നിരപ്പിനു മീതെ വെള്ളമൊഴിച്ച് വെക്കുക (ഈ രീതിയില്‍ ഫ്രിഡ്ജില്‍ വെയ്ക്കേണ്ട ആവശ്യമില്ല.). ഫ്രിഡ്ജിന് പുറത്തു വെച്ച ആഹാരം കഴിക്കാന്‍ മടിയുള്ളവര്‍ക്ക് തലേദിവസം അധികമുള്ള ചോര്‍ വെള്ളമൊഴിക്കാതെ തന്നെ ഫ്രിഡ്ജില്‍ വെയ്ക്കാം.
ഫ്രിഡ്ജില്‍ വെച്ച ചോറ് പുറത്തെടുത്തു തണുപ്പ് മാറി കഴിയുമ്പോള്‍ (പുറത്തു വെച്ചത് വെള്ളമൂറ്റി കളഞ്ഞിട്ടു) തൈരും, കാന്താരി മുളകും കൂട്ടി കുഴച്ചു കഴിക്കാം.