പത്തിരി ഈ റെസിപ്പിയിൽ ഒന്ന് തയ്യാറാക്കൂ...

pathiri
pathiri
പച്ചരി പൊടിച്ചത്- 2 ഗ്ലാസ്
    ഉപ്പ്- ആവശ്യത്തിന്
    തിളപ്പിച്ച വെള്ളം- 4 ഗ്ലാസ്
    എണ്ണ- ആവശ്യത്തിന്
ചേരുവകൾ
    പച്ചരി പൊടിച്ചത്- 2 ഗ്ലാസ്
    ഉപ്പ്- ആവശ്യത്തിന്
    തിളപ്പിച്ച വെള്ളം- 4 ഗ്ലാസ്
    എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
    തിളപ്പിച്ചെടുത്ത വെള്ളത്തിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് കൂടി കലർത്താം.
    ഒരു ബൗളിൽ രണ്ട് ഗ്ലാസ് പച്ചരി വറുത്തു പൊടിച്ചതെടുക്കാം.
    അതിലേയ്ക്ക് വെള്ളം കുറച്ചു വീതം ഒഴിച്ച് മാവ് തയ്യാറാക്കാം.
    ശേഷം അവ ചെറിയ ഉരുകളാക്കിയെടുക്കാം.
    ഒരു പപ്പടത്തിൻ്റെ വലിപ്പത്തിൽ ഉരുളകൾ പരത്താം.
    ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി പത്തിരി ചുട്ടെടുക്കാം.
    മറ്റൊരു പാനൻ ചൂടാക്കി കടുക് ചേർത്തു പൊട്ടിക്കാം.
    അതിലേയ്ക്ക് ചുവന്നുള്ളിയും കറിവേപ്പിലയും, വറ്റൽമുളകും ചേർത്തു വറുക്കാം.
    കട്ടിയുള്ള തേങ്ങാപ്പാലോ അല്ലെങ്കിൽ അതിൻ്റെ പൊടി കലക്കിയതോ ഇതിലേയ്ക്ക് ഒഴിച്ച് തിളപ്പിക്കാം. ചൂടോടെ പത്തിരിയിലേയ്ക്ക് ഒഴിച്ച് കഴിക്കാം

Tags