പാൻ കേക്ക് ഇങ്ങനെ തയ്യാറാക്കി നോക്കൂ...

pancake

വേണ്ട ചേരുവകൾ...

ബട്ടർ            1 ടീസ്പൂൺ
മൈദ           1 കപ്പ്
മിൽക്ക്        1 കപ്പ്
മുട്ട               1 എണ്ണം
പഞ്ചസാര   ആവശ്യാനുസരണം

തയ്യാറാക്കേണ്ട വിധം...

മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും ഒരുമിച്ച് ഒരു ബൗളിൽ മിക്സ് ചെയ്തു എടുക്കുക. ദോശ തവ വച്ച് ചൂടായി വരുമ്പോൾ ബട്ടർ തടവി ഒരു തവി ഒഴിച്ചു മൂടി വയ്ക്കുക. അധികം നേരം വയ്ക്കരുത് അടി കരിഞ്ഞു പോകാൻ സാധ്യതയുണ്ട്.  ശേഷം തിരിച്ചിടുക. ശേഷം ആവശ്യാനുസരണം അതിന്റെ മുകളിൽ വിപ്പിംഗ് ക്രീം, ഐസ്ക്രീം, ചോക്ലേറ്റ് സ്പ്രെഡ് പുരട്ടി കഴിക്കാവുന്നതാണ്...

Share this story