പാലപ്പം തയ്യാറാക്കാം

paalappam
1.പച്ചരി - 2 cup കുതിർത്തത്
2.തേങ്ങ -1 1/2 cup ചിരകിയത്
3.പഞ്ചസാര - 2 tbs
4.ഉപ്പ് - പാകത്തിന്
5.തേങ്ങാവെള്ളം - അരയ്ക്കാൻ
6.ചോറ് -3/4 cup
7.യീസ്റ്റ് - 1 tbട
8.ഇളം ചൂടുവെള്ളം - 1/4 cup
9.പഞ്ചസാര - 1/2 tsp
ആദ്യം യീസ്റ്റ് ,ചൂടുവെള്ളം, പഞ്ചസാര ( ചേരുവ 7,8,9)എന്നിവ മിക്സ് ചെയ്ത് പൊങ്ങാനായി വെയ്ക്കുക. പച്ചരി, തേങ്ങ എന്നിവ തേങ്ങാവെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. നന്നായി അരഞ്ഞശേഷം ചോറ് ചേർത്ത് ചോറ് അരയുന്നവരെ മാത്രം അരച്ചെടുക്കുക.വെള്ളം പോരെങ്കിൽ മാത്രം തേങ്ങാവെള്ളം ചേർത്ത് കൊടുക്കാം ഇത് പാത്രത്തിലേക്ക് ഒഴിച്ച ശേഷം ഉപ്പും, പഞ്ചസാര 2tbs ഉം ,വീർത്ത് പൊങ്ങിയ യീസ്റ്റും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വീർക്കാനായി മൂടി വെയ്ക്കുക.എകദേശം 4 മണിക്കൂറിനകം മാവ് നന്നായി വീർത്ത് പൊങ്ങി വരും.(തേങ്ങ ചിരകുമ്പോൾ തേങ്ങയുടെ അവസാനമുള്ള കറുത്ത ഭാഗം എടുക്കാതെ ശ്രദ്ധിക്കുക.)
 

Tags