ഓറിയോ മില്‍ക്ക്‌ഷേക്ക് തയ്യാറാക്കാം

Let's prepare an Oreo milkshake.

ഓറിയോ ബിസ്‌ക്കറ്റുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്നവയാണ് ഓറിയോ മില്‍ക്ക്‌ഷേക്ക്. ഇനി ഓറിയോ ബിസ്‌ക്കറ്റ് വീട്ടിലില്ലെങ്കിലും മറ്റേതെങ്കിലും ഡാര്‍ക്ക് ചോക്ലേറ്റ് സാന്‍ഡ്വിച്ച് ബിസ്‌ക്കറ്റ് ഇതിനായി ഉപയോഗിക്കാവുന്നതാണ്. 

തയ്യാറാക്കുന്ന വിധം

ബിസ്‌ക്കറ്റ്, പാല്‍, വാനില ഐസ്‌ക്രീം, ഈ മൂന്ന് ചേരുവകളാണ് ഓറിയോ മില്‍ക്ക്‌ഷേക്ക് തയ്യാറാക്കാന്‍ വേണ്ടത്. ഇവ മൂന്നും മിക്‌സിയില്‍ നന്നായി ബ്ലന്‍ഡ് ചെയ്യണം. സ്മൂത്ത് കണ്‍സിസ്റ്റന്‍സി കിട്ടുന്നതുവരെ ബ്ലന്‍ഡ് ചെയ്യണം. ഇത് ഒരു ഗ്ലാസിലേക്ക് മാറ്റി ചെറിയ കഷ്ണങ്ങളാക്കിയ ഓറിയോ ബിസ്‌ക്കറ്റ് കൊണ്ട് അലങ്കരിക്കാം. ഇതിന് മുകളിലായി ഒരു സ്‌കൂപ്പ് ഐസ്‌ക്രീമോ ചോക്ലേറ്റ് സോസോ ചേര്‍ക്കാം.

Tags