മോമോസ് തയാറാക്കാം

ChickenMomos

ചേരുവകൾ

    മൈദ - 2 കപ്പ്
    ഉപ്പ് – ആവശ്യത്തിന്
    തിളച്ച വെള്ളം – അര കപ്പ്

എല്ലാം ഒരുമിച്ച് ചേർത്ത് മൃദുവായി കുഴയ്ക്കുക. അൽപ്പം എണ്ണ തൂകിയ ഒരു പാത്രത്തിൽ ഇട്ടു അടച്ചു ഒന്നര മണിക്കൂർ വയ്ക്കുക. അതിനു ശേഷം, നന്നായ് ഒന്നുകൂടി കുഴച്ച ശേഷം നാലു ഉരുളകളാക്കി മാറ്റുക. ഓരോ ഉരുളയും കനം കുറച്ചു ദീർഘ ചതുരാകൃതിയിൽ പരത്തിയ ശേഷം 10 X 10 സെന്റി മീറ്റർ ചതുരങ്ങളായി മുറിക്കുക. തമ്മിൽ ഒട്ടാതിരിക്കാൻ അൽപ്പം മാവ് തൂകി ഒരു നനഞ്ഞ തുണി കൊണ്ട് മൂടി വയ്ക്കുക.

tRootC1469263">

മസാലക്കൂട്ട് തയാറാക്കാൻ

    മഷ്‌റൂം ചെറുതായി നുറുക്കിയത് – 1 കപ്പ്
    ഇറച്ചി കൊത്തി അരിഞ്ഞത് – അര കപ്പ്
    സവാള ചെറുതായി കൊത്തിയരിഞ്ഞത് – അര കപ്പ്
    പച്ച ചീര കൊത്തി അരിഞ്ഞത് – അര കപ്പ്
    പച്ചമുളക് – 2 സ്പൂൺ
    മല്ലിയില – 1 സ്പൂൺ
    ഉപ്പ് – ആവശ്യത്തിന്
    പഞ്ചസാര – അര സ്പൂൺ
    സോയ സോസ് – 1 സ്പൂൺ
    എണ്ണ – 1 വലിയ സ്പൂൺ
    ഇഞ്ചി അരിഞ്ഞത് – 1 സ്പൂൺ

തയാറാക്കുന്ന വിധം

    എണ്ണ ചൂടാകുമ്പോൾ ഇഞ്ചി വഴറ്റുക. ബാക്കി ചേരുവകൾ എല്ലാം ചേർത്തു ചെറു ചൂടിൽ വേവിക്കുക. ചൂട് മാറാൻ അല്പ സമയം വയ്ക്കുക.
    കുഴച്ചെടുത്ത മൈദ പരത്തണം.  ചെറിയ ചതുരകഷ്ണത്തിലാക്കി ഉള്ളം കൈയിൽ എടുത്ത് ഒരു സ്പൂൺ ഫില്ലിങ് നടുക്ക് വയ്ക്കണം. ത്രികോണാകൃതി വരുത്താൻ വശങ്ങൾ മടക്കി നല്ലവണ്ണം അമർത്തി ഒട്ടിക്കണം.  ഇനി ത്രികോണത്തിന്റെ രണ്ടു കോണുകൾ ഒരുമിച്ചു കൊണ്ട് വന്ന് ഒന്നിന് മുകളിൽ ഒന്നായി അമർത്തി ഒട്ടിക്കണം. ശേഷം മോമോസ് ആവിയിൽ വേവിച്ചു ചില്ലി സോസ് കൂട്ടി ചൂടോടെ കഴിക്കുക.

അല്ലെങ്കിൽ

മാവ് പരത്തി കൈവെള്ളയിൽ വയ്‌ക്കാവുന്ന ചെറിയ പപ്പടത്തിന്റെ വലിപ്പത്തിലും കനത്തിലും മുറിച്ചെടുക്കണം. അതിനു നടുവിലേക്കു മസാലക്കൂട്ട് വയ്‌ക്കണം. മൈദയുടെ അരികുകളിൽപ്പിടിച്ചു മടക്കി മസാലക്കൂട്ടിനെ പൊതിയണം. നേർത്ത ഞൊറിവുകളിട്ട്  രണ്ട് അരികുകളുംകൂട്ടി യോജിപ്പിക്കണം.

Tags